Posted On
date_range Updated On
date_range കലബുറഗിയിൽ വാഹനാപകടം; രണ്ടുമരണം
ബംഗളൂരു: കലബുറഗി ഫർഹതാബാദിന് സമീപം പിക്കപ് ട്രക്കും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ബുധനാഴ്ച പുലർച്ചെയാണ് അപകടം. കാർ യാത്രികനായ മുരുകൻ (42), പിക്കപ് ട്രക്കിൽ യാത്ര ചെയ്തിരുന്ന ധൂലമ്മ (60) എന്നിവരാണ് മരിച്ചത്. ഏഴുപേർക്ക് പരിക്കേറ്റു.
ഗ്രാമത്തിൽ ഷഹബാദിലേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്നതിനിടെയാണ് ട്രക്ക് അപകടത്തിൽപ്പെട്ടത്. കലബുറഗിയിൽ നിന്ന് ജാവർഗിയിലേക്ക് പോവുകയായിരുന്നു കാർ. പരിക്കേറ്റവരെ കലബുറഗിയിലെ ജില്ല ആശുപത്രിയിലേക്ക് മാറ്റി. കലബുറഗി ട്രാഫിക് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.