Posted On
date_range Updated On
date_range കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു; ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
കാസർകോട്: ബദിയടുക്ക മാവിനക്കട്ടയിൽ കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തെ തുടർന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. മാവിനക്കട്ട സ്വദേശി കലന്തർ ഷമ്മാസ് (21) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന സഹോദരൻ മൊയ്തീൻ സർവാസ് പരിക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇന്നലെ രാത്രി 11നാണ് അപകടം ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.