Posted On
date_range Updated On
date_range ചാലക്കുടിയിൽ ബൈക്കപകടത്തിൽ സഹോദരങ്ങൾ മരിച്ചു
തൃശ്ശൂർ: ചാലക്കുടി പോട്ടയിൽ ബൈക്കപകടത്തിൽ സഹോദരങ്ങൾ മരിച്ചു. പെരുമ്പാവൂർ പട്ടിമറ്റം ഓലിക്കല്‍ സുരേഷിന്റെ മക്കളായ സുരാജ് (32), സജീഷ് (25) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചിനായിരുന്നു അപകടം.
ഞായറാഴ്ച മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ നടത്താനിരുന്ന കുടുംബ സംഗമത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സുരേഷും കുടുംബവും. ഇവര്‍ ശനിയാഴ്ച മുരിങ്ങൂരിലെത്തി. ഞായര്‍ പുലര്‍ച്ചെ സുരാജും സജീഷും ബൈക്കില്‍ തൃശൂര്‍ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം.
നിയന്ത്രണംവിട്ട ബൈക്ക് റോഡരികിലെ മൈല്‍കുറ്റി ഇടിച്ച് തെറിപ്പിച്ച് ഡിവൈഡറില്‍ മറിയുകയായിരുന്നു. നാട്ടുകാരാണ് ഇരുവരേയും ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തും മുമ്പേ ഇരുവരും മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.