ജോബിൻ

നിർമാണത്തിലിരുന്ന​ കെട്ടിടത്തിന്​ മുകളിൽ ജന്മദിനാഘോഷം; യുവാവ്​ വീണുമരിച്ചു, സംഭവത്തിൽ ദുരൂഹത

കട്ടപ്പന (ഇടുക്കി): കട്ടപ്പന ടൗണിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്​ മുകളിൽ സുഹൃത്തിന്‍റെ ജന്മദിനം ആഘോഷിക്കുന്നതിനിടെ യുവാവ് വീണ് മരിച്ചു. കട്ടപ്പന ലബ്ബക്കട പുളിക്കൽ ജോസിന്‍റെ മകൻ ജോബിൻ (21) ആണ് മരിച്ചത്. കട്ടപ്പന-പുളിയൻമല റൂട്ടിൽ നിർമിക്കുന്ന കെട്ടിടത്തിൽ തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ്​ സംഭവം.

എട്ടുപേരാണ്​ സംഘത്തിലുണ്ടായിരുന്നത്​. കല്യാണത്തണ്ടിൽനിന്നാണ് ഇവർ കെട്ടിടത്തിനു മുകളിൽ എത്തിയതെന്ന് സംഘത്തിലുള്ള ഒരാൾ പറയുന്നു. ജോബിൻ മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടെ വീണതാണെന്നാണ് പറയുന്നുണ്ടെങ്കിലും വ്യക്തത കൈവന്നിട്ടില്ല.

സംഘത്തിലുണ്ടായിരുന്നവരിൽ നാലുപേരെ കട്ടപ്പന പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. എല്ലാവരും മദ്യ ലഹരിയിലായിരുന്നുവെന്ന്​ പൊലീസ്​ പറയുന്നു. പരസ്​പര വിരുദ്ധമായ കാര്യങ്ങളാണ്​ ഇവർ പറയുന്നത്​.

സംഭവത്തിൽ കട്ടപ്പന പോലീസ് കേസെടുത്തു. മൃതദേഹം കട്ടപ്പന സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. 

Tags:    
News Summary - Birthday party on top of building under construction; The young man fell and died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.