കൃഷ്ണ പ്രജിത്ത്
Posted On
date_range Updated On
date_range ബൈക്ക് പശുവിനെ ഇടിച്ചു; കൊമ്പ് നെഞ്ചിൽ തുളഞ്ഞ് യുവാവ് മരിച്ചു
ഒറ്റപ്പാലം: ബൈക്ക് പശുവിനെ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. സൗത്ത് പനമണ്ണ കുഴിക്കാട്ടിൽ കൃഷ്ണകുമാറിന്റെ മകൻ കൃഷ്ണ പ്രജിത്ത് (22) ആണ് മരിച്ചത്. സൗത്ത് പനമണ്ണ വായനശാല പരിസരത്ത് നിന്ന് വീട്ടാംപാറയിലേക്കുള്ള യാത്രക്കിടെ സെൻറ് ജോസഫ് സ്കൂൾ പരിസരത്തെ വളവിൽ ശനിയാഴ്ച വൈകുന്നേരം ഏഴോടെയാണ് അപകടം. കൃഷ്ണ പ്രജിത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പശുവിന്റെ കൊമ്പ് നെഞ്ചിൽ തുളഞ്ഞ് കയറിയുണ്ടായ പരിക്കാണ് യുവാവിന്റെ ജീവനെടുത്തതെന്നാണ് നിഗമനം. ഇടിയുടെ ആഘാതത്തിൽ പശു ചത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.