Posted On
date_range Updated On
date_range മംഗളൂരുവിൽ കാർ മതിലിലിടിച്ച് ബി.ബി.എ വിദ്യാർഥിനി മരിച്ചു
മംഗളൂരു: കനത്ത മഴയിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് ബി.ബി.എ വിദ്യാർഥിനി മരിച്ചു. മംഗളൂരു സെന്റ് അലോഷ്യസ് കോളജിൽ ബി.ബി.എ വിദ്യാർഥിനിയും പുത്തൂർ കർനാഡിലെ അബ്ദുൽ മജീദിന്റെ മകളുമായ ഖദീജത്ത് ഹന്നയാണ്(19) മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം മംഗളൂരുവിനടുത്ത തുംബായ് രാമൽകട്ടയിലാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ദൂരേക്ക് തെറിച്ചുവീണ ഹന്നയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പുത്തൂരിൽ നിന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്കുള്ള യാത്രയിലാണ് അപകടം സംഭവിച്ചത്. ഡ്രൈവർ ഉൾപ്പെടെ രണ്ടു പേർക്ക് പരിക്കേറ്റു. ബണ്ട്വാൾ ട്രാഫിക് എസ്.ഐ സുതേഷ് സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.