Posted On
date_range Updated On
date_range നായ് കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു
ആനക്കര (പാലക്കാട്): നായ് കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. നീലിയാട് നെല്ലേക്കാട് കുറുങ്ങാട്ട് പ്രജീഷ് (44) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് വട്ടംകുളം സെന്ററിലാണ് അപകടം.
നീലിയാട് നിന്ന് എടപ്പാൾ ഭാഗത്തേക്ക് പോകുമ്പോൾ വട്ടംകുളം സെന്ററിൽ വെച്ച് നായ കുറുകെ ചാടുകയായിരുന്നു. ഇതോടെ പെട്ടെന്ന് ബ്രേക്കിട്ടതോടെ പ്രജീഷ് ഓട്ടോയിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണു. പ്രജീഷിന്റെ ശരീരത്തിലേക്ക് ഓട്ടോ മറിയുകയുമായിരുന്നു. ഉടനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടക്കൽ മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരൻ പരിക്കുകളോടെ രക്ഷപ്പെട്ടു. പിതാവ്: പരേതനായ നാരായണൻ. മാതാവ്: പരേതയായ ദേവയാനി. ഭാര്യ: ശ്യാമ. മക്കൾ: ആദിനാരായണൻ, ശിവാനി. സഹോദരങ്ങൾ: പ്രസാദ്, ജയപ്രകാശ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.