Posted On
date_range Updated On
date_range ബൈക്കപകടത്തിൽ പരിക്കേറ്റ മലയാളി മരിച്ചു
ബംഗളൂരു: ബംഗളൂരുവിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. ആലപ്പുഴ മാവേലിക്കര ചെറുകോൽ മുണ്ടുവേലിൽ സാം ഇടിക്കുളയുടെ മകൻ അനീഷ് എം. ഇടിക്കുളയാണ് (33) മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച കൊത്തന്നൂരിൽനിന്ന് ബൈക്ക് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ചായിരുന്നു അപകടം. ബംഗളൂരുവിൽ ബിസിനസ് നടത്തിവരുകയായിരുന്നു അനീഷ്. കൊത്തന്നൂരിലായിരുന്നു താമസം. മാതാവ്: പരേതയായ അമ്മിണി ഇടിക്കുള. ഭാര്യ: സാൻസി സാമുവേൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.