മുഹമ്മദ്
Posted On
date_range Updated On
date_range ഉപ്പളയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കുമ്പള: ഉപ്പള സോങ്കാലിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് മീഞ്ച സ്വദേശിക്ക് ദാരുണാന്ത്യം. മീഞ്ച കൊജമുഖ ഉമിക്കളയിലെ മുഹമ്മദ് (35) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ഒബർളെ മഖാം ഉറൂസിൽ സംബന്ധിച്ച് സുഹൃത്തിനെ കൊടങ്കയിലെ വീട്ടിൽ വിട്ട് സ്കൂട്ടറിൽ തിരിച്ചുവരുമ്പോഴാണ് അപകടം ഉണ്ടായത്. ഉമിക്കള മൊയ്തീൻ കുഞ്ഞി - നഫീസ ദമ്പതികളുടെ മകനാണ് മുഹമ്മദ്.
കാറിൻറെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. മൃതദേഹം ഉപ്പളയിലെ മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: മിസിരിയ. മക്കൾ : അജ്മൽ, ഫാത്തിമ. സഹോദരങ്ങൾ: സലീം, യൂസഫ് , ഫാറൂഖ്, ഫാത്തിമ, താഹിറ, നസീമ, ഹസീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.