ആലുവ-പെരുമ്പാവൂർ റോഡിൽ അപകടത്തിൽ പെട്ട കാറും ബൈക്കും
Posted On
date_range Updated On
date_range ആലുവ-പെരുമ്പാവൂർ റോഡിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
ആലുവ: പെരുമ്പാവൂർ ദേശസാത്കൃത റോഡിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ആനിക്കാട് കവലക്ക് സമീപം വെള്ളിയാഴ്ച രാത്രി 11.15 ടെയാണ് അപകടം. ആലുവയിൽ നിന്ന് പെരുമ്പാവൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും പെരുമ്പാവൂർ ഭാഗത്തുനിന്ന് ആലുവയ്ക്ക് വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനായിരുന്ന ആലുവ നസ്റത്ത് റോഡ് കളത്തിങ്കൽ വീട്ടിൽ
ജിബിൻ മുരുകേശാണ് (25) മരിച്ചത്. കൂടെയുണ്ടായിരുന്ന നോർത്ത് പറവൂർ വടപ്പള്ളി കൃഷ്ണരാജിന് (24) ഗുരുതര പരിക്കേറ്റു. ഇയാളെ ചുണങ്ങംവേലി രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സർജിക്കൽ ഐ.സി.യുവിൽ കഴിയുന്ന കൃഷ്ണ രാജിന്റെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇടിയുടെ ആഘാതത്തിൽ ബൈക്കും കാറും തകർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.