Posted On
date_range Updated On
date_range മഹാരാഷ്ട്രയിൽ ബസിന് തീപിടിച്ച് 25 പേർ മരിച്ചു; നിരവധി പേർക്ക് പരിക്കേറ്റു
മുംബൈ: മഹാരാഷ്ട്രയിലെ ബുൽധാനയിലെ സമൃദ്ധി മഹാമേരി എക്‌സ്പ്രസ് വേയിൽ ബസിന് തീപിടിച്ച് 25 പേർ മരിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്.
32 യാത്രക്കാരുമായി പോയ ബസിന് തീപിടിച്ചതിനെ തുടർന്ന് 25 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരെ ബുൽധാന സിവിൽ ആശുപത്രിയിലേക്ക് മാറ്റിയെന്ന് ഡെപ്യൂട്ടി എസ്പി ബാബുറാവു മഹാമുനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.