Posted On
date_range Updated On
date_range അങ്കമാലി ടൗണില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ കോഫി ഹൗസ് ജീവനക്കാരന്‍ മരിച്ചു
അങ്കമാലി: ടൗണില്‍ ചരക്ക് ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രികനായ ഇന്ത്യന്‍ കോഫി ഹൗസ് ജീവനക്കാരന്‍ മരിച്ചു. പെരുമ്പാവൂര്‍ കൂടാലപ്പാട് ചിറ്റൂപ്പറമ്പന്‍ വീട്ടില്‍ ആഗസ്തിയുടെ മകന്‍ ഷാജന്‍ അഗസ്റ്റിനാണ് ( 51 ) മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയോടെ സിഗ്നൽ ജങ്ഷനിലായിരുന്നു അപകടം. അങ്കമാലി ടെല്‍ക്കിന് സമീപമുള്ള ഇന്ത്യന്‍ കോഫി ഹൗസ് ജീവനക്കാരനാണ് ഷാജന്‍. കറുകുറ്റിയിലുള്ള ഇന്ത്യന്‍ കോഫി ഹൗസിലേക്ക് പോകുന്നതിനിടെ പിറകില്‍ വന്ന ലോറിയാണ് ഇടിച്ചു തെറിപ്പിച്ചത്. അപകടം കണ്ട് ഓടിയത്തെിയ നാട്ടുകാര്‍ ഷാജനെ ടൗണിലെ സ്വകാര്യ ആശുപത്രിയിലത്തെിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം അങ്കമാലി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍. സ്രവം കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് പരിശോധനക്കയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.