Posted On
date_range Updated On
date_range ഒ.സി.സി.ഐ വിദേശ നിക്ഷേപക സമിതി വൈസ് ചെയർമാൻ ഡേവിസ് കല്ലൂക്കാരന്റെ മാതാവ് മാഗി ആന്റണി നിര്യാതയായി
മസ്കത്ത്: മസ്‌കത്തിലെ പ്രമുഖ ചാർട്ടേർഡ് അക്കൗണ്ടന്റും ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സസ് വിദേശ നിക്ഷേപക സമിതി വൈസ് ചെയർമാനുമായ ഡേവിസ് കല്ലൂക്കാരന്റെ മാതാവ് മാഗി ആന്റണി (89) നാട്ടിൽ നിര്യാതയായി.
കൊച്ചി കലൂർ സ്കൈലൈൻ എലീസിയം ഗാർഡൻസിൽ വ്യാഴാഴ്ച രാവിലെയാണ് മരണം. ഭർത്താവ്: എൽ.ഐ.സി റിട്ടയേർഡ് ഡിവിഷണൽ മാനേജർ പരേതനായ ആന്റണി ഡി കല്ലൂക്കാരൻ. മക്കൾ: ഡേവിസ് കല്ലൂക്കാരൻ, മറിയാമ്മ വർഗീസ് കണ്ണമ്പുഴ, ഉഷ ഡേവിസ് അക്കരക്കാരൻ, ലത വില്ലി പാലൂക്കാരൻ, മീര ജോണി തേനംകോടത്ത്, ലീമ ചാക്കോ വെച്ചൂക്കുന്നേൽ. മരുമകൾ: എലിസബത്ത് ഡേവിസ് (വടക്കുംചേരി).
വെള്ളിയാഴ്ച രാവിലെ 11.30-ന് കലൂർ എറണാകുളത്തെ വില്ല 18-ലെ വസതിയിൽ പ്രാർത്ഥനകളും തുടർന്ന് വൈകുന്നേരം നാലിന് തൃശൂർ കുട്ടനെല്ലൂർ സെന്റ് ജോൺ ബോസ്കോ പള്ളിയിൽ സംസ്കാരവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.