കാറിടിച്ച് ബൈക്ക് യാത്രികനായ എഫ്.സി.ഐ ജീവനക്കാരൻ മരിച്ചു

അങ്കമാലി: ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങുകയായിരുന്ന അങ്കമാലി എഫ്.സി.ഐ ജീവനക്കാരൻ കാറിടിച്ച് മരിച്ചു.കൊച്ചി കുമ്പളങ്ങി പനക്കത്തറ വീട്ടിൽ രാജന്റെ മകൻ പി.ആർ.ഷാബുവാണ് (54) മരിച്ചത്. അത്താണി-മേയ്ക്കാട് റോഡിൽ നെടുമ്പാശ്ശേരി പഞ്ചായത്ത് സർവിസ് സഹകരണ ബാങ്ക് ഹെഡ് ഒഫിസിന് സമീപം സൊസൈറ്റിപ്പടിയിൽ ശനിയാഴ്ച ഉച്ചക്ക് ഒന്നിനായിരുന്നു അപകടം.

എഫ്.സി.ഐ ഗോഡൗണിലെ കയറ്റിറക്ക് തൊഴിലാളിയായ ഷാബു ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ മടങ്ങുമ്പോഴായിരുന്നു അപകടം. പിന്നിൽ വരുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ഇടത് വശം കൂടി മറികടന്ന് ബൈക്കിൽ ഇടിച്ചു കയറുകയായിരുന്നു. കാറിൽ രണ്ട് സ്ത്രീകളാണുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു തല തല്ലി വീണ ഷാബുവിന്റെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു.

അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ അവശനിലയിലായ ഷാബുവിനെ ഉടനെ അങ്കമാലി അപ്പോളോ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടവിവരമറിഞ്ഞ് ചെങ്ങമനാട് പൊലീസും, അങ്കമാലി അഗ്നി രക്ഷസേനയും സ്ഥലത്തെത്തി. അമ്മ: ദാക്ഷായണി. ഭാര്യ: നിമിഷ. മക്കൾ: ഷിനോയ് (സ്ക്കോഡ, എറണാകുളം), ഷാനിയ (സി.എ. വിദ്യാർഥിനി). മൃതദേഹം ആശുപത്രി മോർച്ചറിയിൽ. 

Tags:    
News Summary - Bike rider dies in car hit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.