Posted On
date_range Updated On
date_range മധ്യപ്രദേശിൽ കുഴൽക്കിണറിൽ വീണ ഏഴുവയസുകാരന് ദാരുണാന്ത്യം
വിദിഷ: മധ്യപ്രദേശിൽ കുഴൽക്കിണറിൽ വീണ ഏഴുവയസുകാരന് ദാരുണാന്ത്യം. കുഴൽക്കിണറിൽ നിന്ന് കുട്ടിയെ 24 മണിക്കൂർ നീണ്ട ശ്രമത്തിനിടെ രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടർമാർ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ കുട്ടിയുടെ കുടുംബത്തിന് നാലു ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് കളിക്കുന്നതിനിടെ ലോകേഷ് അഹിർവാർ 60 അടി ആഴമുള്ള കിണറ്റിലേക്ക് വീണത്. കിണറിന്റെ 43 അടി താഴ്ചയിൽ കുട്ടി തടഞ്ഞുനിന്നു. കിണറിനു സമീപം മറ്റൊരു ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്തായിരുന്നു രക്ഷാപ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.