Posted On
date_range Updated On
date_range ഭക്ഷണം തൊണ്ടയിൽ കുരുങ്ങി 48കാരൻ മരിച്ചു
തിരുവല്ല: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മുണ്ടിയപ്പള്ളി സ്വദേശിയായ 48കാരൻ മരിച്ചു. കുന്നന്താനം മുണ്ടിയപ്പള്ളി വറവുങ്കൽ വീട്ടിൽ റെജി സെബാസ്റ്റ്യനാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ ആയിരുന്നു സംഭവം. പ്രഭാത ഭക്ഷണം കഴിക്കവേ ആഹാരം തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് കുഴഞ്ഞു വീണ റെജിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
അസ്വാഭാവിക മരണത്തിന് തിരുവല്ല പൊലീസ് കേസെടുത്തു. മരിച്ച റെജി ടാപ്പിങ് തൊഴിലാളിയാണ്. ഭാര്യ: ഷെമി. മക്കൾ : ശരുൺ, ശ്രേയ. സംസ്കാരം ചൊവാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് കുന്നന്താനം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.