വയലറ്റോത്സവത്തില്‍ സംഭവിച്ചത്!

ഒപ്പന വേദിയില്‍ മത്സരം പുരോഗമിക്കുകയാണ്. പെട്ടെന്നാണ് വേദിക്കു പിറകിലായി ഒരു മൂന്നാം ക്ളാസുകാരിയുടെ നിലവിളി ഉയര്‍ന്നത്. ‘‘അനക്ക് അന്‍െറ അമ്മയെ കാണണേ.’’ പൊരിവെയിലത്ത് നിന്ന് കൊച്ച് നിലവിളി തുടങ്ങിയതോടെ സംഘാടകരും പൊലീസുകാരും പാഞ്ഞത്തെി. കാര്യമന്വേഷിച്ചു. രാവിലെ അമ്മയോടും അയല്‍പക്കത്തെ ചേച്ചിമാരോടുമൊപ്പം  കലോത്സവത്തിനത്തെിയതാണ് വയലറ്റ് കുപ്പായക്കാരി മോള്. ചാനലുകളുടെ സ്റ്റാളുകള്‍ സന്ദര്‍ശിക്കുന്നതിനിടയില്‍ പെട്ടെന്ന് അമ്മയെ കാണാതാവുകയായിരുന്നു.

സംഗതി കേട്ടതോടെ വേദിയില്‍ അമ്മക്കുവേണ്ടി അനൗണ്‍സ്മെന്‍റ് മുഴങ്ങി. പക്ഷേ, 10 മിനിറ്റ് കഴിഞ്ഞിട്ടും അമ്മ എത്തിയില്ല. കുട്ടിയാണെങ്കില്‍ കരച്ചില്‍ നിര്‍ത്തുന്നുമില്ല. പൊലീസുകാരികള്‍ ഒക്കത്തെടുത്ത് ഒപ്പന കാണിച്ചെങ്കിലും കരച്ചില്‍ നെഞ്ചത്തടിയിലേക്ക് മാറി. എന്തുചെയ്യണമെന്നറിയാതിരിക്കുമ്പോഴാണ് ഒരു സംഘം വേദിക്കു പിന്നിലത്തെിയത്.

എല്ലാവരും വയലറ്റ് നിറത്തിലുള്ള ഡ്രസ്. സംഘഗാന മത്സരത്തിലെ ആരെങ്കിലും വേദി മാറി എത്തിയതാണോ എന്ന് സംശയിച്ചിരിക്കെ കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞു:‘‘ഞങ്ങള്‍  കൊച്ചിനെ കൂട്ടാനാ വന്നത്, ദാ ഇതാണ് കൊച്ചിന്‍െറ അമ്മ.’’ അമ്മയെന്ന് കേട്ടതും  കിണുങ്ങിക്കൊണ്ടിരുന്ന കൊച്ച് പാഞ്ഞത്തെി.  അവസാനമാണ് സംഘാടകര്‍ക്ക് കാര്യം തിരിഞ്ഞത്.

 വെള്ളിയാഴ്ച ഒരു പത്രത്തില്‍ വയലറ്റ് വസ്ത്രം ഇട്ട് കലോത്സവവേദിയില്‍ വരുന്നവര്‍ക്ക് സമ്മാനം ഉണ്ടെന്ന് അറിയിച്ചിരുന്നു. അങ്ങനെ അയല്‍പക്കത്തെ ചേച്ചിമാരെയുംകൂടി എത്തിയതാണ് കൊച്ചിന്‍െറ അമ്മ. സമ്മാനം  അന്വേഷിച്ച് നടക്കുന്നതിനിടയില്‍ കൊച്ചിനെ പെട്ടെന്ന് മറന്നുപോയി.  സമ്മാനവുംകൊണ്ട് തിരികെ വീട്ടിലേക്ക് മടങ്ങാന്‍ നേരമാണ് മകള്‍ അടുത്തില്ളെന്ന് അറിഞ്ഞത്. നാലുപാടും വയലറ്റായതിനാല്‍ കുട്ടിക്കും അമ്മയെ കണ്ടുപിടിക്കാനായില്ല.

Tags:    
News Summary - school kalolsavam 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.