അന്ന് ഓയില്‍ പെയിന്‍റിങ്ങില്‍ ഒന്നാമന്‍; ഇന്ന് മകള്‍ക്കൊപ്പം അപ്പീലുമായി കലാനഗരിയില്‍

1985ലെ സംസ്ഥാന സ്കൂള്‍ കലോത്സവവേദിയില്‍ ഓയില്‍ പെയിന്‍റിങ്ങിലും പിന്നീട് യൂനിവേഴ്സിറ്റി ദേശീയമത്സരത്തിലും ഒന്നാമനായിരുന്ന ഡോ. ആര്‍.വി.എം. ദിവാകരന്‍ കണ്ണൂരിലെ കലോത്സവ നഗരിയിലത്തെിയത് മകളുടെ അപ്പീല്‍ നല്‍കാന്‍. കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസ് മലയാളം പ്രഫസര്‍ ഡോ. ദിവാകരനാണ് മകള്‍ ആര്‍.വി.എം. അപര്‍ണയുടെ അപ്പീലുമായി എത്തിയത്. എച്ച്.എസ് തബലയില്‍ അപര്‍ണ മത്സരിക്കവെ ശബ്ദസംവിധാനത്തില്‍ പിഴവ് സംഭവിച്ചിരുന്നു. സംഘാടകരാണ് ഉത്തരവാദികളെന്നതിനാല്‍ രണ്ടാമതൊരവസരം ചോദിച്ചെങ്കിലും നല്‍കിയില്ല. ഫലം വന്നപ്പോള്‍ എ ഗ്രേഡോടെ രണ്ടാമതായി അപര്‍ണ. 
കോഴിക്കോട് സില്‍വര്‍ ഹില്‍സ് എച്ച്.എസ് പത്താംതരം വിദ്യാര്‍ഥിനിയായ അപര്‍ണ സംസ്ഥാനത്ത് മൂന്നാം തവണയാണ് തബലയുമായത്തെിയത്. 

ഒരുതവണ ഒന്നും രണ്ടുതവണ എ ഗ്രേഡോടെ രണ്ടും സ്ഥാനം നേടി. കഴിഞ്ഞവര്‍ഷം എച്ച്.എസ് ഗാനമേളയിലും സംസ്ഥാനത്ത് ഒന്നാമതായിരുന്നു. സിനിമാ തിരക്കഥയില്‍ പഠനം നടത്തിയാണ് കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ ദിവാകരന്‍ ഡോക്ടറേറ്റ് നേടിയത്. ഭാര്യ കോഴിക്കോട് ഗവ. ആര്‍ട്സ് കോളജ് മലയാളം പ്രഫസര്‍ ഡോ. ഷീബാ ദിവാകരനും മകന്‍ അഭയദേവും കൂടെയുണ്ടായിരുന്നു. 

Tags:    
News Summary - rvm divakaran and his daughter rvm aparna at school kalolsavam 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.