പയ്യോളി: മേപ്പയൂരിനടുത്ത് ഇരിങ്ങത്തുണ്ടായ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. മേപ്പയൂർ പാവട്ടുകണ്ടിമുക്കിൽ ഭജനമഠത്തിനു സമീപം നടുവത്തോത്ത് താഴെകുനി അനീഷാണ് (38) മരിച്ചത്. പയ്യോളി-പേരാമ്പ്ര റോഡിൽ ഇരിങ്ങത്ത് കുയിമ്പിലൂന്തിനു സമീപം ശനിയാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. അനീഷ് സഞ്ചരിച്ച ബൈക്കിനു പിറകിൽ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതനായ കേളപ്പന്റെയും ജാനകിയുടെയും മകനാണ്. ഭാര്യ: ലതിക. മക്കൾ: ആദിത്യൻ, ആദിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.