കോഴിക്കോട്: കഴിഞ്ഞ ദിവസം സായാഹ്ന സവാരിക്കിടെ പാലക്കോട്ട് വയൽ ബൈപാസിൽ കാറിടിച്ച് പരിക്കേറ്റ കാൽനടയാത്രക്കാരൻ മരിച്ചു. പാലക്കോട്ട് വയൽ അടിയോട്ടിൽ അർച്ചനയിൽ ബാലകൃഷ്ണപിള്ള (84) ആണ് മരിച്ചത്. അപകടം നടന്നയുടൻ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച പുലർച്ച മരിച്ചു. മായനാട് യു.പി സ്കൂളിലും ജെ.ഡി.ടി ഇസ്ലാം ഹൈസ്കൂളിലും അധ്യാപകനായിരുന്നു. ചെലവൂർ സർവിസ് സഹകരണ ബാങ്ക്, ആനന്ദദായിനി പബ്ലിക് ലൈബ്രറി എന്നിവയുടെ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. സി.പി.എം മായനാട് ടൗൺ ബ്രാഞ്ച് അംഗമാണ്. ഭാര്യ: മീനാക്ഷി (റിട്ട. അധ്യാപിക, മായനാട് യു.പി സ്കൂൾ). മകൻ: അരുൺ കുമാർ (നെറ്റ് ഡ്രീംസ് കമ്പ്യൂട്ടർ സെൻറർ ദേവഗിരി ബിൽഡിങ്). മരുമകൾ: അശ്വതി (ജെ.ഡി.ടി ഹൈസ്കൂൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.