കൊച്ചി: പാചകവാതക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മാർച്ച് 23ന് സംസ്ഥാനവ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് സൂചന പണിമുടക്ക് നടത്താൻ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. ഹോട്ടലുകളെ അവശ്യസർവിസായി പ്രഖ്യാപിച്ച് പാചകവാതകം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികൾ നടത്താനാണ് തീരുമാനം.
വാണിജ്യ സിലിണ്ടറുകൾ വിതരണം ചെയ്യാൻ എണ്ണക്കമ്പനികൾക്ക് നിർദേശം ലഭിച്ചിട്ടും മുൻഗണനാ പട്ടികയിൽ ഹോട്ടലുകളെ ഉൾപ്പെടുത്താത്തിനാൽ സിലിണ്ടറുകൾ വിതരണം ചെയ്യുന്നില്ല. സ്വകാര്യ കമ്പനികൾ അവസരം മുതലാക്കി ഗ്യാസിന് വൻ വിലവർധന വരുത്തി. ലക്ഷകണക്കിനാളുകളെ നേരിട്ട് ബാധിക്കുന്ന വിഷയമായിട്ടും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇക്കാര്യത്തിൽ നിസംഗത പുലർത്തുകയാണ്. ഹോട്ടലുകളെ മുൻഗണനാപട്ടികയിൽ ഉൾപ്പെടുത്തി പാചകവാതകം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച എണ്ണക്കമ്പനികളുടെ ബോട്ടിലിങ് പ്ലാന്റിലേക്ക് മാർച്ച് നടത്തുമെന്നും തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടുമെന്നും പ്രസിഡന്റ് ജി. ജയപാലും ജനറൽ സെക്രട്ടറി എൻ. അബ്ദുൽ റസാഖും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.