കർണാടകയിലെ കൃഷിയിടത്തില്‍ നടവയൽ സ്വദേശി മരിച്ച നിലയിൽ.കാട്ടാനയുടെ ആക്രമണത്തിലാണ് മരണമെന്ന് സൂചന.കൽപറ്റ: കർണാടക സർഗൂരിലെ ഇഞ്ചി കൃഷിയിടത്തിൽ നടവയൽ സ്വദേശിയായ കർഷകനെ മരിച്ച നിലയിൽ കണ്ടെത്തി. കുരുന്നുംകര ജോയി (51) യാണ് മരിച്ചത്.
തോട്ടം നനയ്ക്കുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഞായറാഴ്ച രാവിലെയാണ് സംഭവം. ജാൻസി ജോയിയാണ് ഭാര്യ. മക്കൾ: ആഷിന, ആഷ്മി, അഷിൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് നടവയൽ പള്ളിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.