താമരശ്ശേരി: ടാങ്കര്‍ ലോറിക്കടിയില്‍ അകപ്പെട്ട് സ്കൂട്ടര്‍ യാത്രക്കാരനായ വയോധികന് മരിച്ചു. താമരശ്ശേരി കുടുക്കിലുമ്മാരം പുതിയാറമ്പത്ത് അപ്പുനായരാണ് (78) മരിച്ചത്. േകാൺഗ്രസ് േബ്ലാക്ക് െസക്രട്ടറിയാണ്.ദേശീയപാതയില്‍ താമരശ്ശേരി പൊലീസ് സ്റ്റേഷനു സമീപം തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെയാണ് അപകടം. കാരാടി ഭാഗത്തുനിന്ന് ചുങ്കം ഭാഗത്തേക്കു വരുകയായിരുന്ന അപ്പുനായര് ഓടിച്ച സ്കൂട്ടര്‍ ലോറിയെ മറികടക്കാന്‍ ശ്രമിക്കവെ ഫുട്പാത്തില്തട്ടി ലോറിയുടെ ചക്രങ്ങള്‍ക്കിടയില്‍ അകപ്പെടുകയായിരുന്നു. ലോറിയുടെ പിന്‍ചക്രം ദേഹത്തിലൂടെ കയറിയിറങ്ങിയതിനെ തുടര്‍ന്ന് തല്‍ക്ഷണം മരിച്ചു.താമരശ്ശേരി ടൗണില്‍ െഗയിൽ വാതക പൈപ്പ്ലൈന് സ്ഥാപിക്കുന്ന പ്രവൃത്തിയെതുടര്‍ന്ന് ദിവസങ്ങളായി ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ഇതിനിടെയാണ് അപകടം. ആവശ്യത്തിന് സുരക്ഷാസംവിധാനങ്ങളില്ലാതെ പ്രവൃത്തി നടക്കുന്നതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാവാനും അപകടങ്ങള്‍ പെരുകാനും കാരണമാകുന്നത്. നാട്ടുകാരുടെ പ്രതിഷേധത്തെതുടര്‍ന്ന് പൈപ്പ്ലൈന് പ്രവൃത്തി തല്ക്കാലം നിര്‍ത്തിവെച്ചു.ഭാര്യ: വിജയമ്മ. മക്കള്‍: വിനീത (അധ്യാപിക, സരസ്വതി വിദ്യാമന്ദിരം, നന്മണ്ട), അനീഷ് (ഡ്രൈവര്‍, ഹൈകോടതി). മരുമക്കള്‍: അഖില (നഴ്സിങ് ട്യൂട്ടര്‍), ശശികുമാര്‍ (വിമുക്ത ഭടന്). മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോര്‍ച്ചറിയിൽ. സംസ്കാരം െചാവ്വാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.