Posted On
date_range Updated On
date_range സീബ്രാ ലൈനിലൂടെ നടക്കുമ്പോള്‍ പാഞ്ഞെത്തിയ ആംബുലൻസ് ഇടിച്ചിട്ടു; വയോധികൻ മരിച്ചു
കോട്ടയം: സീബ്രാ ലൈനിലൂടെ നടക്കുമ്പോള്‍ ആംബുലൻസ് ഇടിച്ചിട്ടയാൾ മരിച്ചു. പൊൻകുന്നത്തുണ്ടായ അപകടത്തിൽ തമിഴ്നാട് സ്വദേശി മുരുകദാസ് ശങ്കരപാണ്ഡ്യനാണ് (67) മരിച്ചത്.
സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽനിന്ന് വേഗത്തിൽ വന്ന ആംബുലൻസ് മുരുകദാസിനെ ഇടിക്കുകയായിരുന്നു. ഗുരതര പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
അപകടത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. പൊൻകുന്നം ടൗണിൽ തുണി വ്യാപാരം നടത്തുന്നയാളാണ് മുരുകദാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.