സഹായം ഒരുകൈ അകലെ

കലോത്സവത്തിന് എത്തുന്നവര്‍ക്ക് കൈത്താങ്ങായി ആതുരശുശ്രൂഷ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ ഇനിഷ്യേറ്റിവ് ഫോര്‍ റിഹാബിലിറ്റേഷന്‍ ആന്‍ഡ് പാലിയേറ്റിവ് കെയറും (ഐ.ആര്‍.പി.സി). പ്രധാന വേദിയായ നിളയോടു ചേര്‍ന്ന് ഐ.ആര്‍.പി.സി ഹെല്‍പ് ഡെസ്ക് പ്രവര്‍ത്തനം തുടങ്ങി.

കലോത്സവത്തിന് എത്തുന്നവര്‍ക്ക് വേണ്ട വിവരങ്ങള്‍, ക്ളോക്ക്റൂം സര്‍വിസ്, മെഡിക്കല്‍ സഹായം, ആംബുലന്‍സ് സൗകര്യം, കുടിവെള്ളം എന്നിവയാണ് ഐ.ആര്‍.പി.സി ഒരുക്കുന്നത്.  വഴിതെറ്റുകയോ വേദിയില്‍ എത്താന്‍ പ്രയാസപ്പെടുകയോ ചെയ്താല്‍ ഐ.ആര്‍.പി.സി വളന്‍റിയര്‍മാരുമായി ബന്ധപ്പെടാം. ഇവര്‍ വേദിയിലത്തൊനുള്ള സൗകര്യങ്ങള്‍ ഒരുക്കും.

200 വളന്‍റിയര്‍മാരാണ് ഇതിനായി രംഗത്തുള്ളത്. കൂടുതല്‍ ആളുകള്‍ വരുന്ന ഏഴു വേദികളില്‍ കുടിക്കാന്‍ ചൂടുവെള്ളം തയാര്‍. ഐ.ആര്‍.പി.സി പ്രവര്‍ത്തനങ്ങളുടെ ചിത്രപ്രദര്‍ശനവും ഭിന്നശേഷിക്കാര്‍ നിര്‍മിച്ച കരകൗശലവസ്തുക്കളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ചെയര്‍മാന്‍ പി.എം. സാജിദ്, സെക്രട്ടറി മുഹമ്മദ് അഷ്റഫ് എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Tags:    
News Summary - help kalolsavam 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.