ദുബൈ: ഏറ്റവുമധികം സമ്മാന തുക വാഗ്ദാനം ചെയ്യുന്നതും ഫത്വ അനുമതി ലഭിച്ചതുമായ ഡിജിറ്റൽ കലക്ടബിൾ സ്കീം ആയ എമിറേറ്റ്സ് ലോേട്ടാക്ക് ജനപ്രീതിയേറുന്നു. 2020 ഏപ്രിൽ 18ന് തുടക്കം കുറിച്ച് എമിറേറ്റ്സ് ലോേട്ടായുടെ അടുത്ത നറുക്കെടുപ്പ് ജൂലൈ നാലിനാണ്.
കലക്ടബിൾ കാർഡുകൾ യു.എ.ഇയിലെ അംഗീകൃത സ്റ്റോറുകൾ വഴിയോ, emiratesloto.com വെബ്സൈറ്റ് വഴിയോ ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേസ്റ്റോർ എന്നിവയിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്ന ആപ്പ് വഴിയോ വാങ്ങാനാവും. 35 ദിർഹമാണ് ഒരു കാർഡിെൻറ വില. ഒന്നു മുതൽ 49 വരെയുള്ള നമ്പറുകളിൽ നിന്ന് ആറ് ഇഷ്ട നമ്പറുകൾ തെരഞ്ഞെടുത്താണ് കളി ആരംഭിക്കുക.
തെരഞ്ഞെടുക്കുന്ന ആറു നമ്പറുകളിൽ മൂന്നെണ്ണം ഒത്തു വന്നാൽ അടുത്ത നറുക്കെടുപ്പിലേക്ക് സൗജന്യമായി പ്രവേശിക്കാം. നാല് നമ്പറുകൾ മാച്ചായാൽ 300 ദിർഹവും അഞ്ച് നമ്പറുകൾ മാച്ചായാൽ ഒരു മില്യൺ ദിർഹവും ആറു നമ്പറുകൾ ഒത്തു വന്നാൽ ജാക്പോട്ടും ലഭിക്കുന്ന രീതിയിലാണ് മത്സരം ക്രമീകരിക്കുന്നത്. തുടക്കത്തിൽ 35 മില്യൻ ദിർഹമായിരുന്നു ജാക്പോട്ട് തുകയെങ്കിൽ അടുത്ത നറുക്കെടുപ്പിൽ ഇത് 50 മില്യൻ ദിർഹമാണ്. രാജ്യത്തെ ലോേട്ടാ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാന തുകയും ഏറ്റവും കുറഞ്ഞ പ്രവേശന നിരക്കുമാണിതിനെന്ന് സംഘാടകർ പറഞ്ഞു. ജൂലൈ നാലിന് രാത്രി ഒമ്പതു മണിക്കാണ് ലൈവ് ആയി നറുക്കെടുപ്പ്.
യു.എ.ഇയിലോ ലോകത്തിെൻറ മറ്റു ഭാഗങ്ങളിലോ ഉള്ള 18 വയസിനു മുകളിൽ പ്രായമുള്ള ആർക്കും ഇതിൽപങ്കുചേരാം. തൊട്ട് മുൻപുള്ള നറുക്കെടുപ്പിൽ ഒരു മില്യൻ ദിർഹം സമ്മാനത്തിന് അവകാശികൾ ഇല്ലാതെ വന്നതോടെ ആ സമ്മാനം കൂടി ഉൾക്കൊള്ളിച്ചാണ് കഴിഞ്ഞയാഴ്ച നറുക്കെടുപ്പ് നടത്തിയത്. അഞ്ച് അക്കങ്ങളും ഒത്തു വന്ന അബൂദബിയിൽ താമസിക്കുന്ന അയർലൻറിൽ നിന്നുള്ള അധ്യാപകനായ നബാരി ഡിവിയർ രണ്ട് മില്യൻ ദിർഹം സമ്മാനർഹരിൽ ഒരാളായി. നറുക്കെടുപ്പുകളിൽ പെങ്കടുക്കുന്ന ശീലമില്ലാത്ത ഇവർ ടിക്കറ്റ് തുക ചാരിറ്റി പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നു എന്നറിഞ്ഞാണ് പങ്കാളിയായത്. വീട് സ്വന്തമാക്കുവാനും കുടുംബത്തെ പരിപാലിക്കുവാനും ചെലവഴിച്ച് ബാക്കിയുള്ള സമ്മാന തുക ചാരിറ്റി പ്രവർത്തനങ്ങൾക്കായി ചെലവിടുവാനാണ് ബാരിയുടെ തീരുമാനം. നേരത്തേ എമിറേറ്റ്സ് ലോേട്ടാ ജേതാക്കളായ മറ്റു ചിലരും കോവിഡ് അനുബന്ധ ചാരിറ്റി പ്രവർത്തനങ്ങൾക്കായി സമ്മാന തുകയിൽ നിന്ന് ഒരു വിഹിതം നീക്കിവെച്ചിരുന്നു.
ഫിലിപ്പീൻസിൽ നിന്നുള്ള മാരിസർ അലിബുദ്ബുദ് ജർമായൻ ആണ് മറ്റൊരു ഭാഗ്യ വിജയി. ഡാന്യൂബ് ഹോമിലെ സൂപ്പർവൈസറായ മാരിസറിനും രണ്ടു മില്യൻ ദിർഹത്തിന്റെ ഒരവകാശിയായി ഫിലിപ്പീൻസിൽ നിന്നുള്ള ജിങ്കി േസാളമൻ ഗല്ലാർസാൻ, പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത പാക് സ്വദേശി എന്നിവരാണ് മറ്റ് ജേതാക്കൾ. എമിറേറ്റ്സ് ലോേട്ടാ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ emiratesloto.com വെബ്ൈസറ്റിൽ ലഭ്യമാണ്.
വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം:
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.