തലശ്ശേരി: സിവിൽ പൊലീസ് ഓഫിസർ കരിവെള്ളൂർ പലിയേരി കൊവ്വലിലെ പി. ദിവ്യശ്രീയെ (38) കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് രാജേഷിന് ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും. പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.
ദിവ്യശ്രീയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. 2024 നവംബർ 21ന് വൈകീട്ട് 5.30നായിരുന്നു സംഭവം. കൊലപാതക ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ദിവ്യശ്രീ നിലവിളിക്കുന്നത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ വിചാരണസമയത്ത് കോടതി കണ്ടു. വീട്ടിന്റെ വരാന്തയിൽ പെട്രോൾ ഒഴിച്ചതിനുശേഷം ദിവ്യശ്രീയെ പലതവണ വെട്ടി. രക്ഷപ്പെടാൻ ശ്രമിച്ച ദിവ്യശ്രീയെ ഗേറ്റിന് സമീപം പിന്തുടർന്ന് വെട്ടി. തടയാൻ ശ്രമിച്ചപ്പോഴാണ് വാസുവിനെയും വെട്ടുന്നത്.
പ്രതി കൊടുവാൾകൊണ്ട് വീടിന്റെ ഗ്രിൽസിന് വെട്ടിയതായി പരിക്കേറ്റ അച്ഛൻ കെ.വാസു മൊഴി നൽകിയിരുന്നു.
സംഭത്തിനുശേഷം രാജേഷ് ബൈക്ക് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. വെട്ടാനുപയോഗിച്ച കൊടുവാൾ പുഴയിൽ ഉപേക്ഷിച്ച് എ.ടി.എമ്മിൽനിന്ന് 20,000 രൂപയെടുത്ത് ബസിന് പുതിയതെരുവിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.