അടുത്തടുത്ത വർഷങ്ങളിൽ രണ്ടുതവണ കലാതിലകം. അതും നൃത്തയിനങ്ങളിൽ പെങ്കടുക്കാതെ. സബീന നലവടത്ത് 1987, 1988 വർഷങ്ങളിലാണ് ചരിത്രമെഴുതിയത്. കലോത്സവ സ്മരണകൾ ഇപ്പോഴും മ നസ്സിൽ സൂക്ഷിച്ച് സബീന കണ്ണൂർ ആർ.ടി ഒാഫിസിലെ ഫയലുകൾക്കിടയിലുണ്ട് -ചിത്രങ്ങളെയു ം വർണങ്ങളെയും പ്രണയിച്ച്...
കണ്ണൂർ ജില്ലയിലെ അരോളി ഗവ. ഹൈസ്കൂൾ വിദ്യാർഥിനിയായി രിക്കെയാണ് തുടർച്ചയായി രണ്ടുതവണയും സബീന കലാതിലകമായത്. എണ്ണച്ചായം, ഏകാഭിനയം, തബല, പദ്യം ചൊല്ലൽ എന്നീ ഇനങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. ഒായിൽ പെയിൻറിങ്ങിൽ സ്കൂൾ കലോത്സവത്തിലെ ഹാട്രിക് വിജയിയെന്ന ഖ്യാതിയും സബീനക്കുണ്ട്. ’87ൽ കോഴിക്കോട്ടും ’88ൽ കൊല്ലത്തുമായിരുന്നു കലോത്സവം.
ഒൗദ്യോഗിക തിരക്കുകൾക്കിടയിലും ചിന്തകൾക്കും കാഴ്ചകൾക്കും വർണം നൽകുന്നു സബീന. കോഴിക്കോട് യൂനിവേഴ്സല്‍ ആര്‍ട്സ് നടത്തിവരുന്ന ചിത്രരചന മത്സരത്തില്‍ രണ്ട് തവണ ഏറ്റവും മികച്ച ചിത്രകാരിക്കുള്ള സ്വര്‍ണമെഡല്‍ നേടി. കണ്ണൂർ, കാസർകോട്, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ, മംഗളൂരു എന്നിവിടങ്ങളിൽ ചിത്രപ്രദർശനവും നടത്തി. കമ്പാർ ടെക്നിക്കൽ ഹൈസ്കൂൾ അധ്യാപകനായ ഭർത്താവ് ഉല്ലാസ് ബാബുവും അറിയപ്പെടുന്ന ചിത്രകാരനാണ്. ഇരുവരും ചേർന്നാണ് ചിത്രപ്രദർശനങ്ങൾ.
കണ്ണൂരില്‍ മോട്ടോര്‍ വാഹന വകുപ്പ് സീനിയര്‍ ക്ലര്‍ക്കാണ് സബീന. തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതനിലെ ചിത്രകലാ അധ്യാപകനായിരുന്ന നാരായണന് നലവടത്തിെൻറയും ടി.വി. നളിനിയുടെയും മകളാണ്.
കാസർകോട് താളിപ്പടുപ്പിലാണ് ഇപ്പോൾ താമസം. അച്ഛൻ തന്നെയാണ് ചിത്രരചനയിലെ ആദ്യ ഗുരു. സഹോദരി സലീനയും ചിത്രരചനയിൽ ഒപ്പമുണ്ട്. വിദ്യാർഥികളായ ദിയയും തേജയുമാണ് സബീനയുടെ മക്കൾ. എല്ലാ വർഷവും സംസ്ഥാന കലോത്സവ നഗരിയിൽ എത്താറുള്ള സബീനക്ക് ഇത്തവണ അതിന് കഴിയുമോയെന്ന ആശങ്കയിലാണ്. പ്ലസ് വണിന് പഠിക്കുന്ന മകളുടെ പരീക്ഷയാണ് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.