Posted On
date_range Updated On
date_range കോവിഡിനെ ഒറ്റക്കെട്ടായി നേരിടാം -ഡോ. റഷീദ് അലി
കോവിഡ് വ്യാപനം തടയുന്നതിനായി എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് അൽസലാമ പോളിക്ലിനിക് ഡയറക്ടറും മ ാനേജിങ്പാർട്ണറുമായ ഡോ. റഷീദ് അലി.
സാമൂഹിക അകലം പാലിക്കണം. കൈകൾ വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകണം. അല്ലെങ്കിൽ ഹാൻഡ് സാനിറ്റൈസർ ശീലമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സമീകൃതാഹാരവും വ്യായാമവും ശരിയായ ഉറക്കവും വേണം. അൽ സലാമ പോളിക്ലിനിക്ക് അടക്കം ക്ലിനിക്കുകളിലും ആശുപത്രികളിലും പരിശോധനയുണ്ട്. സ്രവ പരിശോധനക്കുള്ള സാമ്പിളുകൾ ശേഖരിക്കാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വിദേശികൾക്ക് രോഗനിർണയവും ചികിത്സയും സൗജന്യമായിരിക്കുമെന്നും ഡോ. റഷീദ് അലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.