ഐ.​സി.​സി​ക്ക് യൂ​റോ​പ്യ​ൻ യൂ​നി​യ​ന്റെ മ​നു​ഷ്യാ​വ​കാ​ശ പു​ര​സ്കാ​രം; പ്രഖ്യാപനം ട്രം​പി​ന്റെ ഉ​പ​രോ​ധ​ത്തി​ന് പി​ന്നാ​ലെ

ബ്ര​സ​ൽ​സ്: അ​ന്താ​രാ​ഷ്ട്ര ക്രി​മി​ന​ൽ കോ​ട​തി​ക്കും (ഐ.​സി.​സി) അ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും യൂ​റോ​പ്യ​ൻ യൂ​നി​യ​ന്റെ പ​ര​മോ​ന്ന​ത മ​നു​ഷ്യാ​വ​കാ​ശ ബ​ഹു​മ​തി​യാ​യ സ​ഖ​റോ​വ് പു​ര​സ്കാ​രം. യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ ഭ​ര​ണ​കൂ​ടം കോ​ട​തി​ക്കെ​തി​രെ വ്യാ​പ​ക​മാ​യ പു​തി​യ ഉ​പ​രോ​ധ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക​ക​മാ​ണ് പു​ര​സ്കാ​ര പ്ര​ഖ്യാ​പ​നം.

അ​മേ​രി​ക്ക​ക്കും ഇ​സ്രാ​യേ​ൽ ഉ​ൾ​പ്പെ​ടെ സ​ഖ്യ​രാ​ജ്യ​ങ്ങ​ൾ​ക്കു​മെ​തി​രാ​യ അ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ പേ​രി​ൽ ഐ.​സി.​സി​യു​ടെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള നീ​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ട്രം​പ് ഭ​ര​ണ​കൂ​ടം ഉ​പ​രോ​ധ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

ബ​ഹു​രാ​ഷ്ട്ര സ​ഹ​ക​ര​ണ​ത്തോ​ടും അ​ന്താ​രാ​ഷ്ട്ര സ്ഥാ​പ​ന​ങ്ങ​ളോ​ടു​മു​ള്ള ആ​ദ​ര​വി​ലാ​ണ് യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ നി​ല​കൊ​ള്ളു​ന്ന​തെ​ന്ന് യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്റ് അ​ധ്യ​ക്ഷ റോ​ബ​ർ​ട്ട മെ​റ്റ്‌​സോ​ള പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്ട്ര നി​യ​മ​വും നീ​തി​യും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​ൽ കോ​ട​തി നി​ർ​വ​ഹി​ക്കു​ന്ന സു​പ്ര​ധാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണ് പു​ര​സ്കാ​ര​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. ഫ്രാ​ൻ​സി​ലെ സ്ട്രാ​സ്ബു​ർ​ഗി​ലു​ള്ള യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്റി​ൽ അം​ഗ​ങ്ങ​ൾ എ​ഴു​ന്നേ​റ്റു​നി​ന്ന് കൈ​യ​ടി​ച്ച​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു മെ​റ്റ്‌​സോ​ള​യു​ടെ പ്ര​തി​ക​ര​ണം.

സോ​വി​യ​റ്റ് വി​മ​ത​നും സ​മാ​ധാ​ന നൊ​ബേ​ൽ ജേ​താ​വു​മാ​യ ആ​ന്ദ്രേ സ​ഖ​റോ​വി​ന്റെ പേ​രി​ൽ 1988ൽ ​ആ​ണ് പു​ര​സ്കാ​രം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളും അ​ടി​സ്ഥാ​ന സ്വാ​ത​ന്ത്ര്യ​ങ്ങ​ളും സം​ര​ക്ഷി​ക്കാ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​ക്തി​ക​ൾ​ക്കോ സം​ഘ​ട​ന​ക​ൾ​ക്കോ ആ​ണ് വ​ർ​ഷം​തോ​റും ബ​ഹു​മ​തി ന​ൽ​കു​ന്ന​ത്.

Tags:    
News Summary - EU Awards Sakharov Human Rights Prize to ICC Days After Trump Administration Sanctions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.