ചെങ്ങമനാട് ദേശം മടത്തി മൂലയിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ വീട്ടിൽനിന്ന് മലമ്പാമ്പിനെ പിടികൂടിയപ്പോൾ


മുഖ്യമന്ത്രിയുടെ വീട്ടുമുറ്റത്ത് മലമ്പാമ്പ്

ദേശം (എറണാകുളം): മുഖ്യമന്ത്രി വി.ഡി. സതീശന്റെ ദേശത്തെ വീട്ടുമുറ്റത്ത് വീണ്ടും മലമ്പാമ്പ്. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാർ അറിയിച്ചതിനെ തുടർന്ന് ‘സർപ്പ’ വളണ്ടിയർ ബിനു പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് വീടിന്റെ പോർച്ചിൽ പാർക്ക് ചെയ്ത കാറിനടുത്തേക്ക് പാമ്പ് നീങ്ങുന്നത് ഗാർഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാർ കണ്ടത്.

ഉടൻ വനം വകുപ്പ് അധികൃതരെ അറിയിച്ചതിനെ തുടർന്നാണ് സർപ്പ വളണ്ടിയർമാർ സ്ഥലത്തെത്തിയത്. വി.ഡി. സതീശൻ മുഖ്യമന്ത്രിയായ ശേഷം മൂന്നാം തവണയാണ് വീട്ടുവളപ്പിൽനിന്ന് പാമ്പിനെ പിടികൂടുന്നത്. വീടിനടുത്തുകൂടയാണ് ചെങ്ങൽ തോട് ഒഴുകുന്നത്. മാത്രമല്ല, സമീപം പാടശേഖരവുമുണ്ട്. ഇവിടെ നിന്നായിരിക്കും പമ്പ് വരുന്നതെന്ന് കരുതുന്നു.

Tags:    
News Summary - Giant Python Found In Ernakulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.