കി​യ​വി​ൽ റ​ഷ്യ​യു​ടെ മി​സൈ​ൽ​ വ​ർ​ഷം; യു​ക്രെ​യ്നി​ൽ ര​ണ്ടു​മ​ര​ണം, അഞ്ചു​കു​ട്ടി​ക​ള​ട​ക്കം 34 പേ​ർ​ക്ക് പ​രി​ക്ക്

കി​യ​വ്: യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ത്രി​ക​ക്ഷി ച​ർ​ച്ച​ക​ൾ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​ക​ൾ​ക്കി​ടെ യു​ക്രെ​യ്ൻ ത​ല​സ്ഥാ​ന​മാ​യ കി​യ​വി​ൽ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട മി​സൈ​ൽ ആ​ക്ര​മ​ണ​വു​മാ​യി റ​ഷ്യ. ബു​ധ​നാ​ഴ്ച രാ​ത്രി​യും വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച​യു​മാ​യി യു​ക്രെ​യ്നി​ലെ 12 മേ​ഖ​ല​ക​ളി​ലു​ണ്ടാ​യ റ​ഷ്യ​ൻ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും അ​ഞ്ചു കു​ട്ടി​ക​ള​ട​ക്കം 34 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി പ്ര​സി​ഡ​ന്റ് വൊ​ളോ​ദി​മി​ർ സെ​ല​ൻ​സ്കി അ​റി​യി​ച്ചു. അ​തേ​സ​മ​യം, മോ​സ്കോ ഉ​ൾ​പ്പെ​ടെ ന​ഗ​ര​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടെ​ത്തി​യ 808 യു​ക്രെ​യ്ൻ ഡ്രോ​ണു​ക​ൾ വെ​ടി​വെ​ച്ചി​ട്ട​താ​യി റ​ഷ്യ അ​വ​കാ​ശ​പ്പെ​ട്ടു.

മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി 21 ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളാ​ണ് കി​യ​വി​ലേ​ക്ക് എ​ത്തി​യ​തെ​ന്ന് സെ​ല​ൻ​സ്കി പ​റ​ഞ്ഞു. പാ​ർ​പ്പി​ട സ​മു​ച്ച​യ​ങ്ങ​ൾ, ഊ​ർ​ജ​നി​ല​യ​ങ്ങ​ൾ, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, മെ​ട്രോ സം​വി​ധാ​നം, വ്യാ​പാ​ര​കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി. ത​ല​സ്ഥാ​ന​ത്ത് ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. കി​ഴ​ക്ക​ൻ ന​ഗ​ര​മാ​യ ഖാ​ർ​കി​വി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും 13 പേ​ർ​ക്കെ​ങ്കി​ലും പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി യു​ക്രെ​യ്ൻ അ​ടി​യ​ന്ത​ര​സേ​വ​ന വി​ഭാ​ഗം അ​റി​യി​ച്ചു. റ​ഷ്യ, യു​ക്രെ​യ്ൻ, അ​മേ​രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ച​ർ​ച്ച​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ റ​ഷ്യ​ൻ പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ പു​ടി​ൻ ബു​ധ​നാ​ഴ്ച ത​ത്ത്വ​ത്തി​ൽ സ​മ്മ​തി​ച്ചി​രു​ന്നു. സെ​ന്റ് പീ​റ്റേ​ഴ്‌​സ്ബ​ർ​ഗി​ൽ യു.​എ​സ്. പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ ദൂ​ത​ൻ സ്റ്റീ​വ് വി​റ്റ്കോ​ഫു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​യി​രു​ന്നു തീ​രു​മാ​നം. എ​ന്നാ​ൽ, ച​ർ​ച്ച​യു​ടെ തീ​യ​തി നി​ശ്ച​യി​ച്ചി​ട്ടി​ല്ല. ത​ലേ​ദി​വ​സം നോ​ർ​വേ​യി​ൽ വി​റ്റ്കോ​ഫ് സെ​ല​ൻ​സ്കി​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

ക​ടു​ത്ത ശൈ​ത്യ​കാ​ലം അ​ടു​ത്തി​രി​ക്കെ യു​ക്രെ​യ്നി​ലെ വൈ​ദ്യു​തി​വി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ൾ​ക്കു​നേ​രെ റ​ഷ്യ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. അ​തി​നി​ടെ, ഒ​റ്റ​രാ​ത്രി​കൊ​ണ്ട് 808 യു​ക്രെ​യ്ൻ ഡ്രോ​ണു​ക​ൾ ത​ക​ർ​ത്ത​താ​യി റ​ഷ്യ​ൻ പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ബു​ധ​നാ​ഴ്ച രാ​ത്രി മു​ത​ൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച​വ​രെ മോ​സ്കോ​യെ ല​ക്ഷ്യ​മി​ട്ട് 630 ഡ്രോ​ണു​ക​ളെ​ത്തി​യ​താ​യി മേ​യ​ർ സെ​ർ​ഗെ​യ് സോ​ബ്യാ​നി​ൻ പ​റ​ഞ്ഞു.

Tags:    
News Summary - Russia Launches Heavy Missile Attacks on Kyiv Amid Truce Talks; 2 Dead, 34 Injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.