സു​ര​ക്ഷാ​ഭീ​തി; വാ​ഷി​ങ്ട​ണി​ലെ വീ​ട് ഒ​ഴി​യു​മെ​ന്ന് ട്രം​പ് വി​മ​​ർ​ശ​ക ഇൽഹാ​ൻ ഉ​മ​ർ

വാ​ഷി​ങ്ട​ൺ: ഫെ​ഡ​റ​ൽ ഏ​ജ​ന്റു​മാ​ർ ക​ഴി​ഞ്ഞ​യാ​ഴ്ച പ​രി​ശോ​ധ​ന ന​ട​ത്തി​യ വാ​ഷി​ങ്ട​ണി​ലെ വീ​ട് ഒ​ഴി​യു​മെ​ന്ന് യു.​എ​സ് ജ​ന​പ്ര​തി​നി​ധി​സ​ഭാം​ഗ​വും ​ട്രം​പ് വി​മ​​ർ​ശ​ക​യു​മാ​യ ഇ​ൽ​ഹാ​ൻ ഉ​മ​ർ. റെ​യ്ഡി​നെ​ത്തു​ട​ർ​ന്ന് വീ​ടി​നു​നേ​രെ​യു​ണ്ടാ​യ ശ്ര​ദ്ധ അ​വി​ടെ സു​ര​ക്ഷി​ത​യ​ല്ലെ​ന്ന തോ​ന്ന​ലു​ണ്ടാ​ക്കി​യ​താ​യി അ​വ​ർ ബു​ധ​നാ​ഴ്ച പ​റ​ഞ്ഞു. ഇ​ൽ​ഹാ​ന്റെ കു​ടും​ബ​ത്തി​ന്റെ കു​ടി​യേ​റ്റ രേ​ഖ​ക​ളി​ൽ ത​ട്ടി​പ്പ് ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്നാ​ണ് ഫെ​ഡ​റ​ൽ അ​ധി​കൃ​ത​ർ അ​ന്വേ​ഷി​ക്കു​ന്ന​ത്. ചി​ല ബ​ന്ധു​ക്ക​ൾ​ക്ക് ഗ്രാ​ൻ​ഡ് ജൂ​റി സ​മ​ൻ​സും ന​ൽ​കി​യ​താ​യി അ​ന്വേ​ഷ​ണ​ത്തെ​ക്കു​റി​ച്ച് അ​റി​വു​ള്ള ഒ​രാ​ൾ അ​സോ​സി​യേ​റ്റ​ഡ് പ്ര​സി​നോ​ട് പറ​ഞ്ഞു.

സോ​മാ​ലി​യ​യി​ൽ ജ​നി​ച്ച് പി​ന്നീ​ട് യു.​എ​സ് പൗ​ര​ത്വം നേ​ടി​യ ഇ​ൽ​ഹാ​ൻ, റെ​യ്ഡി​നു​ശേ​ഷ​മു​ള്ള ആ​ദ്യ അ​ഭി​മു​ഖ​ത്തി​ൽ ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ചു. ‘തെ​റ്റൊ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്ന കാ​ര്യ​ത്തി​ൽ എ​നി​ക്ക് ഉ​റ​ച്ച വി​ശ്വാ​സ​മു​ണ്ട്’ ഒരു അ​ഭി​മു​ഖ​ത്തി​ൽ അ​വ​ർ പ​റ​ഞ്ഞു. ത​ന്നോ​ട് ട്രം​പ് ഭ​ര​ണ​കൂ​ടം പ​ക​തീ​ർ​ക്കു​ക​യാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

മി​നി​സോ​ട​യി​ൽ​നി​ന്നു​ള്ള ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ പു​രോ​ഗ​മ​ന​പ​ക്ഷ നേ​താ​വാ​യ ഇ​ൽ​ഹാ​ൻ, പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ ക​ടു​ത്ത വി​മ​ർ​ശ​ക​യാ​ണ്. ട്രം​പി​ന്റെ നി​ര​ന്ത​ര വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും അ​വ​ർ വി​ധേ​യ​യാ​യി​ട്ടു​ണ്ട്. രാ​ഷ്ട്രീ​യ ശ​ത്രു​ക്ക​ളാ​യി കാ​ണു​ന്ന​വ​ർ​ക്കെ​തി​രെ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ട്രം​പ് പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ജ​ന​പ്ര​തി​നി​ധി​സ​ഭ​യു​ടെ​യും സെ​ന​റ്റി​ന്റെ​യും നി​യ​ന്ത്ര​ണം നി​ർ​ണ​യി​ക്കു​ന്ന ന​വം​ബ​ർ മൂ​ന്നി​ലെ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ന് ആ​ഴ്ച​ക​ൾ മാ​ത്രം ശേ​ഷി​ക്കെ​യു​ള്ള പ​രി​ശോ​ധ​ന ത​ന്നെ ഉ​ല​ച്ച​താ​യി ഇ​ൽ​ഹാ​ൻ പ​റ​ഞ്ഞു. ഡെ​മോ​ക്രാ​റ്റു​ക​ൾ​ക്ക് ശ​ക്ത​മാ​യ സ്വാ​ധീ​ന​മു​ള്ള, മി​നി​യാ​പൊ​ളി​സ് കേ​ന്ദ്ര​മാ​യ മ​ണ്ഡ​ല​ത്തി​ൽ വീ​ണ്ടും മ​ത്സ​രി​ക്കു​ന്ന അ​വ​ർ സീ​റ്റ് നി​ല​നി​ർ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. 

Tags:    
News Summary - Ilhan Omar to Vacate Washington House After FBI Raid and Security Concerns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.