ചെന്നൈ: കാട്ടിൽനിന്നിറങ്ങിയ കൊമ്പൻ നാട്ടുകാരുടെ ഇഷ്ടതോഴനാവുന്നു. ആഴ്ചകളോ ളമായി കോയമ്പത്തൂരിലെ വനമേഖലയോടടുത്ത നാട്ടിൻപുറങ്ങളിൽ വിലസുന്ന കാട്ടാന ആവശ ്യമായ ഭക്ഷണം മാത്രം കഴിച്ച് ശാന്തനായി കഴിയുന്നതാണ് ഇതിന് കാരണം. ഒരു ഘട്ടത്തിൽ കു ങ്കിയാനകളുടെ സഹായത്തോടെ പിടികൂടി വനത്തിൽ വിട്ടയച്ചുവെങ്കിലും വീണ്ടും നാട്ടിലിറങ്ങുകയായിരുന്നു.
കോയമ്പത്തൂരിന് സമീപം തടാകം, കണുവായ് ഭാഗത്ത് വിലസിയ ‘ചിന്നത്തമ്പി’യെന്ന് നാട്ടുകാർ സ്നേഹപൂർവം വിളിക്കുന്ന കാട്ടാനയെ ജനുവരി 25ന് കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടി വനം അധികൃതർ കാട്ടിലയച്ചെങ്കിലും കഴിഞ്ഞ ദിവസം പൊള്ളാച്ചി ആളിയാർ- അമരാവതി വനമേഖലയോട് ചേർന്ന ഗ്രാമപ്രദേശങ്ങളിലിറങ്ങുകയായിരുന്നു. ‘കുങ്കിയാന’യായി പരിശീലിപ്പിക്കാനുള്ള വനംവകുപ്പിെൻറ നീക്കം ചില മൃഗസ്നേഹി സംഘടനകളുടെ എതിർപ്പ്മൂലം ഉപേക്ഷിച്ചു. വീണ്ടും വനത്തിലേക്ക് കയറ്റിവിടാൻ വനംവകുപ്പ് നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു.
ചിന്നത്തമ്പിയെ നിരീക്ഷിക്കാൻ മദ്രാസ് ഹൈകോടതി ഉത്തരവിട്ടുണ്ട്. അതിനിടെ ആനപ്രേമികൾ സാമൂഹിക മാധ്യമങ്ങളിൽ ‘സേവ് ചിന്നത്തമ്പി’ ഹാഷ്ടാഗ് കാമ്പയിനും തുടങ്ങി. ‘ഞങ്ങളെ ജീവിക്കാൻ അനുവദിക്കൂ’വെന്ന തലക്കെട്ടിൽ ചിന്നത്തമ്പിയുടെ പടത്തോടുകൂടിയ വാൾപോസ്റ്ററുകളും മേഖലയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ജനുവരി മധ്യം മുതൽ ഇവിടെ വിഹരിക്കുന്ന ചിന്നത്തമ്പി ആരെയും ഉപദ്രവിച്ചതായി റിപ്പോർട്ടില്ല. കാര്യമായ കൃഷിനാശവും ഉണ്ടാക്കിയിട്ടില്ല. വനം ജീവനക്കാരുടെ സംരക്ഷണവലയത്തിൽ കഴിയുന്ന ചിന്നത്തമ്പിയെ മന്ത്രിമാരും സന്ദർശിക്കുന്നുണ്ട്. വരുംദിവസങ്ങളിൽ ചിന്നത്തമ്പി നാട്ടാനയായി മാറുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.