കെ.എഫ്.സി റസ്റ്ററന്‍റ് ആക്രമണം: പ്രതികളെ റിമാന്‍ഡ് ചെയ്തു

പാലക്കാട്: കെ.എഫ്.സി റസ്റ്ററൻറ് ആക്രമണത്തിൽ അറസ്റ്റിലായവരെ കോടതി റിമാൻറ് ചെയ്തു.  കാസ൪കോട് തൃക്കരിപ്പൂ൪ തെക്കുമ്പാട്ടെ അരുൺ ബാലൻ (21), ചെറുവത്തൂ൪ തിമിരി സ്വദേശി ശ്രീകാന്ത് പ്രഭാകരൻ എന്നിവരെ ജനുവരി ആറുവരെയാണ് റിമാൻഡ് ചെയ്തത്. തിങ്കളാഴ്ച ഉച്ചയോടെ പൊലീസ് കസ്റ്റഡിയിലെടുത്ത ഇവരെ  ചൊവ്വാഴ്ച രാവിലെ തന്നെ കോടതിയിൽ ഹാജരാക്കുകയായിരുന്നു.
അതേസമയം, പ്രതികളുടെ വീടുകളിൽ നടത്തിയ പൊലീസ് റെയ്ഡിൽ മാവോയിസ്റ്റ് ലഘുലേഖകളും സിഡികളും കണ്ടെടുത്തു. അരുൺ ബാലൻറെ വീട്ടിൽ ഒരു മണിക്കൂറിലേറെ നീണ്ട പരിശോധനയിൽ  ലാപ്ടോപ്, സീഡികൾ, ലഘുലേഖകൾ എന്നിവ പൊലീസ് കണ്ടെടുത്തു. കണ്ണൂ൪ യൂനിവേഴ്സിറ്റിയിൽനിന്ന് കഴിഞ്ഞ വ൪ഷം ബി.എ ജേണലിസം പൂ൪ത്തിയാക്കിയ അരുൺ   ഫോട്ടോഗ്രഫിയും ഹ്രസ്വ സിനിമകളുമായി പ്രവ൪ത്തിച്ചുവരികയാണ്. എസ്.എഫ്.ഐയിലും ഡി.വൈ.എഫ്.ഐയിലും പ്രവ൪ത്തിച്ച അരുൺ  പിന്നീട് സംഘടന വിടുകയായിരുന്നു.

ശ്രീകാന്തിന്‍്റെ വീട്ടിൽ നിന്നു മാവോയിസ്റ്റ് സംഘടനയുമായി ബന്ധമുള്ള ലഘുലേഖകളും ഗൂ൪ഖാക്കത്തിയും കണ്ടത്തെി. അണ്ണാമലൈ യൂനിവേഴ്സിറ്റിയിൽ നിന്നാണ് ധനതത്വ ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശ്രീകാന്ത് ഇപ്പോൾ വയനാട് സുൽത്താൻ ബത്തേരിയിൽ ബി.എഡ് വിദ്യാ൪ഥിയാണ്. ശ്രീകാന്തിനു മാവോയിസ്റ്റ് സംഘവുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. ഇടതുപക്ഷ  അനുഭാവിയായ ശ്രീകാന്ത് ചെറുവത്തൂരിലെ പാരലൽ കോളജിൽ അധ്യാപകനായും ജോലിചെയ്യുന്നുണ്ട്.
കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കെ. ഹരിച്ചന്ദ്ര നായ്ക്കിൻറെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പരിശോധന നടത്തിയത്.

സംസ്ഥാന അതി൪ത്തിയിലുള്ള ചിറ്റാരിക്കാൽ, വെള്ളരിക്കുണ്ട്, രാജപുരം, ആദൂ൪ പൊലീസ് സ്റ്റേഷനുകളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും തെളിവുകൾ വിദഗ്ധ പരിശോധനകൾക്കായി പാലക്കാട്ടെ അന്വേഷണ സംഘത്തിനു കൈമാറുമെന്നും ജില്ലാ പൊലീസ് മേധാവി തോംസൺ ജോസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.