ക്രിസ്ത്യന്‍ കോളജ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എസ്.സി ഫണ്ട് തട്ടി

തിരുവനന്തപുരം: മലബാ൪ ക്രിസ്ത്യൻ കോളജ് ഹയ൪ സെക്കൻഡറി സ്കൂൾ പട്ടികജാതി വിദ്യാ൪ഥി ഫണ്ട് തട്ടിയതായി വിജിലൻസ് റിപ്പോ൪ട്ട് (സി-4312/09). സ്കൂളിൽ 2001 മുതൽ 2008 വരെ പട്ടികജാതി വിദ്യാ൪ഥികൾക്കുള്ള  2.06 ലക്ഷം രൂപ (ലംപ്സം ഗ്രാൻറും സ്റ്റൈപൻഡും) അപഹരിച്ചുവെന്നായിരുന്നു പരാതി.  മാനേജ്മെൻറ് രേഖകളിൽ തെറ്റായ വിവരങ്ങൾ എഴുതിച്ചേ൪ത്ത് 90,698 രൂപ തട്ടിയെന്നാണ് വിജിലൻസ് അന്വേഷണത്തിൽ കണ്ടത്തെിയത്.

ട്രഷറിയിൽനിന്ന് പ്രിൻസിപ്പലാണ് പട്ടികജാതി, ഒ.ഇ.സി വിദ്യാ൪ഥികൾക്കുള്ള തുക കൈപ്പറ്റിയിരുന്നത്. എന്നാൽ, ഇത് പൂ൪ണമായി വിതരണം ചെയ്തിട്ടില്ല. കൈപ്പറ്റിയ തുക  അ൪ഹരായവ൪ക്ക് വിതരണം ചെയ്യേണ്ടത് പ്രിൻസിപ്പലിൻെറ ചുമതലയാണ്. എന്നാൽ, കണക്കുകളെല്ലാം കൈകാര്യം ചെയ്തിരുന്നത് മാനേജറുടെ നി൪ദേശമനുസരിച്ച് പ്രവ൪ത്തിച്ചിരുന്ന ഷിജുവെന്നയാളാണ്. ഷിജു  അംഗീകൃത ജീവനക്കാരനല്ല. നിയമവിരുദ്ധമായാണ് മാനേജ൪ പട്ടികജാതി വിദ്യാ൪ഥികളുടെ ഫണ്ട് വിതരണത്തിന്ഷിജുവിനെ ചുമതലപ്പെടുത്തിയത്. മാനേജറുടെ ഏജൻറായാണ് ഷിജു പ്രവ൪ത്തിച്ചതെന്നും അന്വേഷണസംഘം കണ്ടത്തെി.

ഷിജു സ്കൂളിലെ ഉദ്യോഗസ്ഥനായിരുന്നുവെന്നതിന് തെളിവുകളും ലഭിച്ചിട്ടില്ല. ഷിജു നിയമപരമായി ഉദ്യോഗസ്ഥനല്ലാത്തതിനാൽ തുക നഷ്ടപ്പെട്ടതിൻെറ  ഉത്തരവാദിത്തം പ്രിൻസിപ്പലിനാണ്.  എന്നാൽ, ഇക്കാലത്ത് പ്രിൻസിപ്പൽമാരായിരുന്നവ൪ക്ക് തട്ടിപ്പിൽ നേരിട്ട് ബന്ധമില്ളെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. എങ്കിലും, ഇവ൪ക്ക്  ഉത്തരവാദിത്തത്തിൽനിന്ന് ഒഴിയാനാകില്ളെന്നും നഷ്ടപ്പെട്ട പണം ഇവരിൽനിന്ന് തിരിച്ചുപിടിക്കണമെന്നും റിപ്പോ൪ട്ടിലുണ്ട്. വിദ്യാഭ്യാസ  ഗ്രാൻറ് നഷ്ടപ്പെട്ട വിദ്യാ൪ഥികളുടെ രക്ഷാക൪ത്താക്കളാണ് പട്ടികജാതി-പട്ടികവ൪ഗ വികസന വകുപ്പിന്് പരാതി നൽകിയത്. തുട൪ന്നാണ് കേസ് വിജിലൻസിന് കൈമാറിയത്. അന്വേഷണസംഘം പട്ടികജാതി വിദ്യാ൪ഥികളിൽനിന്നും രക്ഷാക൪ത്താക്കളിൽനിന്നും തെളിവെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.