വീണ്ടുമൊരൊത്തുചേരലിനായി അവര്‍ പിരിഞ്ഞു

തിരുവനന്തപുരം: കാഴ്ചയുടെ ഉത്സവത്തിന് തിരശ്ശീല വീണതോടെ ഒത്തുചേരലിൻെറയും സിനിമാആസ്വാദനത്തിൻെറയും ഏഴുദിനരാത്രങ്ങൾക്ക് വിരാമം. അടുത്തമേളയിൽ വീണ്ടുമൊത്തുചേരാമെന്ന പ്രതീക്ഷയോടെ അവ൪ വിടവാങ്ങി.
സിനിമാപ്രേമികൾക്ക് കേരള അന്താരാഷ്ട്ര ചലച്ചിത്രമേള ഒരു വികാരമാണ്. ലോകത്തിൻെറ നാനാഭാഗങ്ങളിൽ നിന്നുള്ള കാഴ്ചകൾ കൺമുന്നിലൂടെ മിന്നിമായുന്ന ദിനരാത്രങ്ങൾ, വീണുകിട്ടുന്ന ഇടവേളകളിൽ സൗഹൃദസംഭാഷണങ്ങളും ആശയസംവേദനവും, ഇടക്കൊരുമിച്ചുള്ള ഫോട്ടോയെടുക്കൽ, ചെറു പ്രതിഷേധങ്ങളും പ്രകടനങ്ങളും, പുതിയ കൂട്ടുകെട്ടുകളുടെ തുടക്കം ഇതൊക്കെയാണ് സിനിമാപ്രേമികൾക്ക് മേള നൽകുന്ന സമ്പാദ്യങ്ങൾ.
ഓരോതവണയും പുതിയകൂട്ടുകെട്ടുകൾ തേടിയത്തെുന്നവ൪ നിരവധിയാണ്. മേള ഇക്കുറി വിടവാങ്ങുമ്പോൾ തെല്ളൊരാശങ്കയുണ്ട്. വ൪ധിച്ച ജനപങ്കാളിത്തത്തെ തുട൪ന്ന് ഐ.എഫ്.എഫ്.കെ സംഘാടനത്തിലെ മാറ്റത്തെ കുറിച്ചുള്ള സൂചനകൾ സംഘാടക൪ ഇതിനോടകം നൽകിക്കഴിഞ്ഞു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലായി മേള നടത്താനാണ് ആലോചന. 12,000 ഓളം ഡെലിഗേറ്റ്സിനെ ഉൾക്കൊള്ളാൻ തിരുവനന്തപുരം നഗരത്തിലെ തിയറ്ററുകൾക്ക് സാധിക്കില്ല എന്നതിനാലാണ് ഈ ആലോചന. ഒരുപക്ഷേ പുതിയമാറ്റം മേളയുടെ പ്രവ൪ത്തനം കൂടുതൽ കാര്യക്ഷമമാക്കിയേക്കാം. പക്ഷേ, നഷ്ടമാകുന്ന സൗഹൃദങ്ങൾക്ക് പകരംവെക്കാൻ എന്തുണ്ടെന്നാണ് ഇവ൪ ചോദിക്കുന്നത്.സംസ്ഥാന ചലച്ചിത്ര അക്കാദമി ഒൗദ്യോഗിക തീരുമാനം എടുത്തിട്ടില്ളെങ്കിലും വരുംവ൪ഷങ്ങളിൽ ഇത്തരമൊരുമാറ്റം അനിവാര്യമാകുമെന്ന് ഡെലിഗേറ്റുകളും കരുതുന്നു.
ആശങ്കകൾ ആവോളമുണ്ടെങ്കിലും ഇനിയുമൊരൊത്തുചേരൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ വിടചൊല്ലിയത്. പ്രധാനവേദിയായ കൈരളി കോംപ്ളക്സിലും നിശാഗന്ധി പരിസരത്തും വേ൪പിരിയലിൻെറ വികാരനി൪ഭര നിമിഷങ്ങൾ പ്രകടമായിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.