എടാട്ട് താമരംകുളങ്ങരയിലുണ്ടായ തീപിടിത്തം
പയ്യന്നൂർ: കുഞ്ഞിമംഗലം താമരംകുളങ്ങരയിലെ ‘കാർ ലാൻഡ്’ വർക്ക്ഷോപ്പിൽ വൻ അഗ്നിബാധ. സ്ഥാപനത്തിൽ അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന വാഹനങ്ങളാണ് തീപിടിച്ചത്. പയ്യന്നൂരിൽനിന്ന് എത്തിയ രണ്ട് അഗ്നിരക്ഷസേന യൂനിറ്റുകൾ മുക്കാൽ മണിക്കൂറോളം പ്രയത്നിച്ചാണ് പൂർണമായി തീയണച്ചത്.
പ്രധാന റോഡിൽനിന്ന് മാറി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് സമീപത്തായി നിർത്തിയിട്ട വാഹനത്തിന് തീപടർന്നത് ഇതുവഴി പോകുകയായിരുന്ന വഴിയാത്രക്കാർ ഫയർസ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. രാത്രി 12.15ഓടെ സ്ഥലത്തെത്തിയ സേന, ഗേറ്റിന്റെ പൂട്ട് പൊളിച്ച് കോമ്പൗണ്ടിനകത്തു കടന്ന് വെള്ളം പമ്പ് ചെയ്ത് തീയണക്കുകയായിരുന്നു. സമീപത്തായി ധാരാളം വാഹനങ്ങൾ അറ്റകുറ്റപ്പണികൾക്കായി നിർത്തിയിട്ടുണ്ടായിരുന്നു. ഇവ സംരക്ഷിക്കാൻ സേനയുടെ ഇടപെടൽ സഹായകമായി.
സ്റ്റേഷൻ ഓഫിസർ സി.പി. രാജേഷ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ പി.കെ. അജിത് കുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എൻ. മുരളി,ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ പി. സത്യൻ, പി.വി. ഷൈജു, കെ.ബി. അഖിൽ, കലേഷ് വിജയൻ, എം.എസ്. അഖിൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസ് ഡ്രൈവർ ജോബിൻ എ. ജോണി, ഹോം ഗാർഡ് പി. രാമചന്ദ്രൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.