ചാവശ്ശേരി ടൗണിൽ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നു
മട്ടന്നൂർ: ചാവശ്ശേരി ടൗണിൽ പിക്കപ്പ് ജീപ്പ് നിയന്ത്രണംവിട്ട് പൈപ്പിലും നടപ്പാതയിലും ഇടിച്ച് അപകടം. കുടിവെള്ളം റോഡിലൂടെ കുത്തിയൊഴുകി. വെള്ളിയാഴ്ച പുലർച്ച നാലോടെയായിരുന്നു അപകടം.
മട്ടന്നൂർ ഭാഗത്തുനിന്ന് ഉളിക്കൽ ഭാഗത്തേക്ക് പോകുകയായിരുന്ന ജീപ്പ് ചാവശ്ശേരി ടൗണിൽ നിയന്ത്രണംവിട്ടു കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പിൽ ഇടിച്ച ശേഷം നടപ്പാതയിലും കൈവരിയിലും തണൽ മരത്തിലും ഇടിക്കുകയായിരുന്നു. പൈപ്പിന്റെ എയർ വാൽവ് പൊട്ടിയതിനാൽ വെള്ളം മണിക്കൂറോളം റോഡിൽ കുത്തിയൊഴുകി.
നടപ്പാതയിലെ ടൈൽസും കൈവരിയും തകർന്നു. മരവും പൊട്ടി വീണു. അപകടസമയത്ത് ആളുകൾ ഇല്ലാത്തതിനാൽ വൻദുരന്തമാണ് ഒഴിവായത്. അപകടത്തിനിടയാക്കിയ ജീപ്പ് പിന്നീട് ക്രെയിൻ ഉപയോഗിച്ച് നീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.