????????? ???????????? ?????????????????????? ?????????????????????????? ??????????????????? ???????????????????

സ്മാര്‍ട്ട്സിറ്റി ബോര്‍ഡ് യോഗം ഇന്ന്

കൊച്ചി: ആദ്യഘട്ടം പൂ൪ത്തിയാകാനിരിക്കെ, കൊച്ചി സ്മാ൪ട്ട്സിറ്റിയുടെ നി൪മാണ പുരോഗതി വിലയിരുത്താനുള്ള ഡയറക്ട൪ ബോ൪ഡ് യോഗം വെള്ളിയാഴ്ച നടക്കും.  രാവിലെ ഒമ്പതിന് നെടുമ്പാശ്ശേരി ഹോട്ടൽ മാരിയറ്റ് കോ൪ട്ട്യാഡിലാണ് യോഗം.
 മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ. ബാബു, സ്മാ൪ട്ട്സിറ്റി കൊച്ചി വൈസ് ചെയ൪മാൻ അബ്ദുൽ ലത്തീഫ് അൽമുല്ല, വ്യവസായ പ്രമുഖൻ എം.എ. യൂസുഫലി, ഐ.ടി പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യൻ, ടീകോം ബിസിനസ് പാ൪ക്സ് സി.ഇ.ഒ മാലിക് അൽ മാലിക്, ഡോ. ബാജു ജോ൪ജ്, സ്മാ൪ട്ട്സിറ്റി കൊച്ചി സി.ഇ.ഒ ജിജോ ജോസഫ്, ദുബൈ ഹോൾഡിങ് സീനിയ൪ വൈസ് പ്രസിഡൻറ് സ്ട്രാറ്റജി സഞ്ജീവ് ഖോസ്ല, അനിരുദ്ധ ധാംകെ തുടങ്ങിയവ൪ പങ്കെടുക്കും.
ആദ്യകെട്ടിടത്തിൻെറയും അടിസ്ഥാന സൗകര്യങ്ങളുടെയും നി൪മാണ പുരോഗതിയും വള൪ച്ചാ തന്ത്രങ്ങളുമാണ് യോഗം വിലയിരുത്തുക.
മുൻ നിശ്ചയമനുസരിച്ച് സ്മാ൪ട്ട്സിറ്റി പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനത്തിന് ഇനി മൂന്നുമാസത്തിൽ താഴെ സമയമാണ് ശേഷിക്കുന്നത്. ആദ്യഘട്ടമായ എസ്.സി.കെ-01 ടവ൪ 2015 മാ൪ച്ച് 15ന് ഉദ്ഘാടനം ചെയ്യാനാണ് പദ്ധതി. ആറരലക്ഷം ചതുരശ്ര അടി വിസ്തീ൪ണമുള്ളതാണ് ഈ ടവ൪. ആദ്യഘട്ടം പൂ൪ത്തിയാകുമ്പോൾ അയ്യായിരം പേ൪ക്ക് തൊഴിൽ ലഭിക്കുമെന്നാണ് കരുതുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.