ബിയര്‍^വൈന്‍ പാര്‍ലറുകള്‍ തുറന്നാല്‍ വ്യാജമദ്യമൊഴുകാന്‍ സാധ്യത

തിരുവനന്തപുരം: കേരളത്തെ സമ്പൂ൪ണ ലഹരിവിമുക്ത സംസ്ഥാനമാക്കുമെന്ന സ൪ക്കാ൪ പ്രഖ്യാപനം അട്ടിമറിച്ച് പൂട്ടിയ ബാറുകൾക്ക് ബിയ൪^വൈൻ പാ൪ലറുകൾ തുടങ്ങാൻ അനുവാദം നൽകിയതോടെ സംസ്ഥാനത്ത് വ്യാജമദ്യമൊഴുകാൻ സാധ്യത തെളിയുന്നു.
മന്ത്രിസഭാ തീരുമാനം അനുകൂലമായ സാഹചര്യത്തിൽ ദേശീയപാതയോരത്തെ വിപണി കൈയടക്കാൻ മദ്യലോബി നീക്കമാരംഭിച്ചു. മാ൪ച്ച് 31ന് പൂട്ടിയവയിൽ ഹൈജീനിക് ആയ (വൃത്തിയുള്ള) എല്ലാ ബാറുകൾക്കും ബിയ൪-വൈൻ പാ൪ല൪ ലൈസൻസ് നൽകാനാണ് മന്ത്രിസഭാ തീരുമാനം. എന്നാൽ, ശോച്യാവസ്ഥ കാരണം പൂട്ടിയ ബാറുകളിൽ പലതും ഇപ്പോൾ നവീകരിച്ചിട്ടുണ്ട്. പുതിയ തീരുമാനത്തിൻെറ പശ്ചാത്തലത്തിൽ, പൂട്ടിയ എല്ലാ ബാറുകൾക്കും ബിയ൪ കച്ചവടത്തിന് തുറക്കാവുന്ന സാഹചര്യമാണ് ഉരുത്തിരിയുന്നത്.

കോടതിവിധി പ്രതികൂലമായാലും ബാറുടമകൾക്ക് കച്ചവടം തുടരാനാകും. മദ്യനയവും ബാറുകളുടെ ശോച്യാവസ്ഥയും ച൪ച്ചാവിഷയമാകുംമുമ്പ് സെക്കൻഡ്സ് മദ്യവും വ്യാജ ബിയറും വിറ്റ് കൊള്ളലാഭം കൊയ്ത ബാറുകളും തുറക്കാൻ സാധ്യതയുണ്ട്. താരതമ്യേന വീര്യം കുറഞ്ഞ ബിയറിനും വൈനിനും കേരളത്തിൽ ഉപഭോക്താക്കൾ കുറവാണ്. വീര്യം കൂടുതലാണെങ്കിലേ ഇവ എളുപ്പത്തിൽ വിറ്റഴിക്കാനാകൂവെന്ന് ബന്ധപ്പെട്ടവ൪ പറയുന്നു.

600 മില്ലി ബിയ൪ ബോട്ടിലിലെ ആൾക്കഹോളിൻെറ അംശം നാലുമുതൽ 10 ശതമാനം വരെയാണ് നിഷ്ക൪ഷിച്ചിട്ടുള്ളത്. എന്നാൽ, ആൾക്കഹോൾ അംശം കൂട്ടി സ്വന്തം ഡിസ്റ്റ്ലറികളിലും സോഡാ ഫാക്ടറികളിലും തയാറാക്കുന്ന ബിയറിൽ വിദേശ കമ്പനികളുടെ സ്റ്റിക്ക൪ പതിച്ച് വിറ്റാണ് ചില ബാറുടമകൾ കൊള്ളലാഭം കൊയ്തിരുന്നത്.

രൂക്ഷമായ ആരോഗ്യപ്രശ്നങ്ങളും വ്യാജമദ്യദുരന്ത സാധ്യതയും ഉണ്ടായേക്കാവുന്ന സെക്കൻഡ്സ് കച്ചവടത്തിന് എക്സൈസ് ഉന്നതരുടെ ഒത്താശയും ലഭിച്ചിരുന്നു. ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ ബിവറേജസ് വിപണനശാലകൾ പൂട്ടണമെന്ന കോടതി നി൪ദേശത്തിൻെറ മറവിൽ, മദ്യലോബിയുടെ താൽപര്യം സംരക്ഷിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. പ്രതിവ൪ഷം 10 ശതമാനം ബിവറേജസ് ഒൗട്ട്ലെറ്റുകൾ പൂട്ടണമെന്നാണ് സ൪ക്കാ൪ തീരുമാനം. ബിയ൪-വൈൻ പാ൪ലറുകളുടെ സമീപത്തെ വിപണനശാലകൾ ത്വരിതഗതിയിൽ പൂട്ടിക്കാനുള്ള നീക്കമാണ് മദ്യലോബിയുടെ ഭാഗത്തുനിന്നുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.