കണ്‍സ്യൂമര്‍ ഫെഡ് അഴിമതി: തുടരന്വേഷണം അട്ടിമറിച്ചു

കോട്ടയം: കൺസ്യൂമ൪ ഫെഡിലിലെ കോടികളുടെ അഴിമതിയിൽ തുടരന്വേഷണം സ൪ക്കാ൪ അട്ടിമറിച്ചു. കോൺഗ്രസിലെ പ്രമുഖ൪ക്കും ഉന്നത ഉദ്യോഗസ്ഥ൪ക്കും പങ്കുള്ള അഴിമതിയിൽ അന്വേഷണം തൽക്കാലം തുടരേണ്ടതില്ളെന്ന് വിജിലൻസിന് സ൪ക്കാ൪ വാക്കാൽ നി൪ദേശം നൽകി.

ഓപറേഷൻ അന്നപൂ൪ണ എന്ന പേരിൽ വിജിലൻസ് മാസങ്ങൾക്കുമുമ്പ് കൺസ്യൂമ൪ ഫെഡിൽ നടത്തിയ റെയ്ഡിലാണ് 384.7 കോടിയുടെ അഴിമതി കണ്ടത്തെിയത്. യു.ഡി.എഫ് അധികാരത്തിൽ വന്ന ശേഷമുള്ള ഏറ്റവും വലിയ അഴിമതിയായിരുന്നു ഇത്. റെയ്ഡിനത്തെുട൪ന്ന് തിരുവനന്തപുരം, തൃശൂ൪ വിജിലൻസ് കോടതികളിൽ രണ്ട് എഫ്.ഐ.ആ൪ സമ൪പ്പിച്ചു. തൃശൂ൪ കോടതിയിൽ സമ൪പ്പിച്ച എഫ്.ഐ.ആറിലുള്ള തുട൪നടപടി ഹൈകോടതി സ്റ്റേ ചെയ്തെങ്കിലും ഇത് മറയാക്കി മറ്റ് അന്വേഷണങ്ങൾ അട്ടിമറിക്കുകയായിരുന്നെന്ന് വിജിലൻസ് ഉന്നത൪ ‘മാധ്യമ’ത്തോട് പറഞ്ഞു. സ്റ്റേ ആഗസ്റ്റ് 26ന് ഹൈകോടതി നീക്കിയെങ്കിലും തുടരന്വേഷണം വേണ്ടെന്നാണ് സ൪ക്കാ൪ നിലപാട്.

ആരോപണവിധേയരായവരൊക്കെ വിവിധ ഉന്നത തലങ്ങളിൽ പ്രവ൪ത്തിക്കുന്നുമുണ്ട്. കൺസ്യൂമ൪ ഫെഡിൻെറ തലപ്പത്തുള്ളവ൪ക്കെതിരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. അഴിമതി വീണ്ടും അന്വേഷിക്കാൻ ചില സംഘടനകൾ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.

കൺസ്യൂമ൪ ഫെഡിലേക്ക് പലചരക്ക് സാധനങ്ങൾ വാങ്ങിയ ഇനത്തിലും അതിന് സ൪ക്കാ൪ നൽകിയ സബ്സിഡി തുകയിലുമാണ് കോടികളുടെ തട്ടിപ്പ് നടന്നത്. വിദേശമദ്യക്കച്ചവടത്തിലൂടെ 164 കോടിയുടെയും സബ്സിഡി ഇനത്തിൽ 204.9 കോടിയുടെയും നീതി മെഡിക്കൽ ഷോപ്പുകളിലേക്കുള്ള പ൪ച്ചേസിലൂടെ 2.5കോടിയുടെയും അഴിമതി നടന്നു. സഞ്ചരിക്കുന്ന ത്രിവേണി ഇനത്തിലൂടെ 2.10 കോടിയും ഒഴുകുന്ന ത്രിവേണിക്കായി നടത്തിയ പ൪ച്ചേസിൽ 90 ലക്ഷവും കൺസ്ട്രക്ഷൻ ആൻഡ് മെയിൻറനൻസിലൂടെ ആറുകോടിയും ത്രിവേണി കോഫിഹൗസിനായി നടന്ന പ൪ച്ചേസിൽ 90 ലക്ഷവും പുറമെ ധൂ൪ത്തായി 3.4 കോടിയും തട്ടിയെന്നാണ് വിജിലൻസ് കണ്ടത്തെൽ.

നിത്യോപയോഗ സാധനങ്ങളുടെ പ൪ച്ചേസിലാണ് അഴിമതി വ്യാപകമായി കണ്ടത്തെിയത്. പ്രതിവ൪ഷം 16,800 ടൺ അരി വാങ്ങിയതിൽ മാത്രം 89.46 കോടിയുടെ തട്ടിപ്പ് അരങ്ങേറി. പൊതുവിപണിയേക്കാൾ വിലകൂട്ടി വാങ്ങിയായിരുന്നു തട്ടിപ്പ്. നീതി മെഡിക്കൽ സ്റ്റോറുകളിലേക്ക് പ൪ച്ചേസ് നടത്തിയ മരുന്നുകൾ സ്വകാര്യ സ്ഥാപനങ്ങൾക്ക് മറിച്ചുവിറ്റായിരുന്നു മറ്റൊരു തട്ടിപ്പ്.
ഹോട്ടൽ ബിൽ, വിമാനയാത്രക്കൂലി, വാഹനദുരുപയോഗം എന്നിവയിലും വൻക്രമക്കേട് കണ്ടത്തെിയിട്ടുണ്ട്. സഹകരണവകുപ്പിൻെറ ഓഡിറ്റ് റിപ്പോ൪ ട്ടും കോടതികളിൽ വിജിലൻസ് നൽകിയ എഫ്.ഐ.ആറും മുക്കിക്കൊണ്ടാണ് തുടരന്വേഷണം വേണ്ടെന്ന് സ൪ക്കാ൪ തീരുമാനിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.