ഞായര്‍ ഡ്രൈഡേ ഒഴിവാക്കല്‍: 28 മുതല്‍ നടപ്പായേക്കും

തിരുവനന്തപുരം: ബാറുകൾക്ക് ഞായറാഴ്ച ഡ്രൈഡേ ഒഴിവാക്കാനുള്ള തീരുമാനം ഡിസംബ൪ 28 മുതൽ നടപ്പായേക്കും. ഇതുസംബന്ധിച്ച മന്ത്രിസഭാ തീരുമാനം വന്ന സാഹചര്യത്തിൽ  അടുത്തയാഴ്ച എക്സൈസ് ഉന്നതരുടെ യോഗം ചേരും. ബാറുകളുടെ പ്രവ൪ത്തനസമയം ഒരുദിവസം 12.5 മണിക്കൂറായി കുറച്ച പശ്ചാത്തലത്തിൽ പുതിയ സമയക്രമവും യോഗത്തിൽ തീരുമാനിക്കും. നിലവിൽ രാവിലെ എട്ട് മുതൽ രാത്രി 11 വരെയാണ് പ്രവൃത്തിസമയം. പുതിയ സമയക്രമം തീരുമാനിക്കുന്ന മുറക്ക് ബാറുകൾക്ക് നോട്ടീസ് നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.