ആറ് പേരെ പുറത്താക്കി; ഹഡിന്‍ റെക്കോഡിനൊപ്പം

ബ്രിസ്ബേൻ: ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ കൂടുതൽ താരങ്ങളെ പുറത്താക്കിയ ആസ്ട്രേലിയൻ വിക്കറ്റ്കീപ്പിങ് റെക്കോഡിനൊപ്പം ബ്രാഡ് ഹഡിനും.
ഇന്ത്യക്കെതിരെ ബ്രിസ്ബേനിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ആറ് ഇന്ത്യൻ ബാറ്റ്സ്മാൻമാരാണ് ഹഡിൻെറ കൈയിൽ കുരുങ്ങി മടങ്ങിയത്.
1957-58 സീരീസിൽ ദക്ഷിണാഫ്രിക്കക്കെതിരെ വാലി ഗ്രോട്ടും 1982-83 സീരീസിൽ ഇംഗ്ളണ്ടിനെതിരെ റോഡ് മാ൪ഷും 1997ൽ ഇംഗ്ളണ്ടിനെതിരെതന്നെ ഇയാൻ ഹീലിയും നേടിയ റെക്കോഡിനൊപ്പമാണ് ഇതുവഴി ഹഡിൻ എത്തിയത്.
നഥാൻ ലിയോണിൻെറ പന്തിൽ വരുൺ ആരോണിനെ പുറത്താക്കാൻ ലഭിച്ച അവസരം പാഴാക്കിയിരുന്നില്ളെങ്കിൽ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ ബാറ്റ്സ്മാൻമാരെ (ഏഴ്) പുറത്താക്കിയ വിക്കറ്റ് കീപ്പ൪മാരായ പാകിസ്താൻെറ വസിം ബാരി, ഇംഗ്ളണ്ടിൻെറ റോബ൪ട്ട് ടെയ്ല൪, ന്യൂസിലൻഡിൻെറ ഇയാൻ സ്മിത്ത്, വെസ്റ്റിൻഡീസിൻെറ റിഡ്ലി ജേക്കബ് എന്നിവരുടെ റെക്കോഡിനൊപ്പമത്തൊൻ ഹഡിന് സാധിക്കുമായിരുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.