കൽപറ്റ: കടുവകളുടെ പ്രജനന കാലമായതിനാൽ ശ്രദ്ധ പുലർത്തണമെന്ന് വയനാട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ ആവശ്യപ്പെട്ടു. വയനാട് വന്യജീവി സങ്കേതത്തിന് ഉള്ളിലും അതിർത്തി പ്രദേശങ്ങളിലും താമസിക്കുന്ന തദ്ദേശീയരായ വനാശ്രിത സമൂഹവും പൊതുജനങ്ങളും ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തണം.
- അതിരാവിലെയും രാത്രിയിലും വനപ്രദേശങ്ങളിൽ കൂടി ഒറ്റക്കുള്ള യാത്രകൾ ഒഴിവാക്കണം
- വനത്തിലൂടെ നടക്കുന്ന സമയത്ത് ചെറിയ ശബ്ദമുണ്ടാക്കി നടക്കുന്നതിന് ശ്രദ്ധിക്കുക. അപ്രകാരം വന്യജീവികളുമായുള്ള അപ്രതീക്ഷിത കൂട്ടിമുട്ടൽ ഒഴിവാക്കാൻ സഹായിക്കും.
- വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോകുന്നവർ വൈകുന്നേരത്തിനുമുമ്പ് തന്നെ തിരിച്ചെത്തുന്നതിനും ഒറ്റക്ക് പോകാതെയും ശ്രദ്ധിക്കുക
- ലഹരി പദാർഥങ്ങൾ ഉപയോഗിച്ച് വനത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കുക
- വനാന്തര ഭൂമിയിലേക്ക് കന്നുകാലികളെ മേയ്ക്കാൻ കൊണ്ടുപോകാതിരിക്കുക.
- സ്വകാര്യ ഭൂമിയിലെ അടിക്കാടുകൾ വെട്ടി വൃത്തിയാക്കുക. കാടുമൂടിക്കിടക്കുന്ന സ്വകാര്യ സ്ഥലങ്ങളുള്ളതായി ശ്രദ്ധയിൽപെട്ടാൽ പഞ്ചായത്തിലോ വനംവകുപ്പിലോ അറിയിക്കുക.
- കന്നുകാലികളെ തൊഴുത്തിൽ തന്നെ കെട്ടുക, തൊഴുത്തിൽ ലൈറ്റ് ഇടുക. സമീപത്തായി തീയിടുക.
- കടുവയുടെ സാന്നിധ്യം ശ്രദ്ധയിൽപെട്ടാൽ എത്രയും വേഗം വനംവകുപ്പിനെ അറിയിക്കുക.
ഡിവിഷൻ എമർജൻസി ഓപറേഷൻ സെന്റർ ഫോൺ നമ്പറുകൾ-
വയനാട് വന്യജീവി സങ്കേതം- 9188407547
സൗത്ത് വയനാട് ഡിവിഷൻ- 9188407545
നോർത്ത് വയനാട് ഡിവിഷൻ- 9188407544
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.