ബോകോ ഹറാം നൈജീരിയയില്‍ 32 പേരെ കൊലപ്പെടുത്തി

അബുജ: നൈജീരിയയുടെ വടക്കുകിഴക്കൻ മേഖലയിലെ വിദൂര ഗ്രാമത്തിൽ ബോകോ ഹറാം തീവ്രവാദികൾ 32 പേരെ കൊലപ്പെടുത്തി. കുട്ടികളും സ്ത്രീകളുമുൾപ്പെടെ 185 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്.
ബോ൪ണോ പ്രവിശ്യയിലെ ഗുംസൂരിയിൽ ആയുധമണിഞ്ഞത്തെിയ സംഘം കെട്ടിടങ്ങൾക്കു നേരെ പെട്രോൾ ബോംബ് എറിഞ്ഞായിരുന്നു ആക്രമണം നടത്തിയത്. ഗ്രാമത്തിലെ വീടുകളിലേറെയും തക൪ക്കപ്പെട്ടിട്ടുണ്ട്. ഒറ്റപ്പെട്ട മേഖലയായതിനാൽ നാലു ദിവസം കഴിഞ്ഞാണ് വാ൪ത്ത പുറംലോകത്തത്തെിയതെന്ന് അധികൃത൪ പറഞ്ഞു. യുവാക്കളെ കൊലപ്പെടുത്തിയ ശേഷം കുട്ടികളെയും സ്ത്രീകളെയും ട്രക്കുകളിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നു. മതിയായ വാ൪ത്താവിനിമയ സംവിധാനങ്ങളില്ലാത്തതിനാലാണ് വിവരങ്ങൾ പുറംലോകമറിയാൻ വൈകിയത്. രണ്ടു ഭാഗങ്ങളിൽ നിന്നാണ് ഗ്രാമത്തിനു നേരെ ആക്രമണമുണ്ടായതെന്നാണ് സൂചന. അയൽരാജ്യമായ കാമറൂണിൽ സൈനിക ക്യാമ്പിൽ ആക്രമണം നടത്താനുള്ള നീക്കം തക൪ത്തു. 116 സായുധരെ കൊലപ്പെടുത്തിയതായി സൈന്യം വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.