ബൈസൺവാലി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ
ക്ലാസ് മുറിയുടെ പി.വി.സി സീലിങ് തകർന്നു വീണ നിലയിൽ
അടിമാലി: ക്ലാസ് നടക്കുന്നതിനിടെ ക്ലാസ് മുറിയുടെ പി.വി.സി സീലിങ് തകർന്നു വീണു. ബൈസൺവാലി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നാലാം ക്ലാസിലെ ക്ലാസ് മുറിയുടെ സീലിങ്ങാണ് ചൊവ്വാഴ്ച ഉച്ചക്ക് 12 ന് തകർന്നു വീണത്. ഈ സമയത്ത് ക്ലാസ് മുറിയിൽ നിരവധി കുട്ടികളും അധ്യാപകനും ഉണ്ടായിരുന്നു. പരിഭ്രാന്തരായി പുറത്തേക്ക് ഓടിയ നാലു വിദ്യാർഥികൾക്ക് വാതിൽപ്പടിയിൽ ഇടിച്ച് നിസാര പരിക്കേറ്റു. ഒരു വർഷം മുമ്പാണ് മൂന്ന് കോടി രൂപ മുടക്കി ഹൈടെക് സ്കൂളാക്കി കെട്ടിട നിർമാണം നടത്തിയത്. കഴിഞ്ഞ വർഷം ഫ്രെബുവരിയിലായിരുന്നു ഉദ്ഘാടനം.
ഒരു വർഷം തികയുന്നതിനുമുമ്പ് തന്നെ സീലിങ് തകർന്നു വീണത് നിർമാണത്തിലെ അപാകത മൂലമാണെന്ന് നാട്ടുകാർ ആരോപിച്ചു. ബി.ജെ.പി പ്രവർത്തകർ ഉൾപ്പടെയുള്ളവർ സ്കൂളിലെത്തി പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.