തൊടുപുഴ: ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിൽ യു.ഡി.എഫിന് സുവർണ നേട്ടം. ആകെയുള്ള എട്ട് ബ്ലോക്കുകളിൽ ഏഴിലും വിജയിച്ചാണ് യു.ഡി.എഫ് മികച്ച നേട്ടം കൊയ്തത്. അടിമാലി, അഴുത, ഇളംദേശം, ഇടുക്കി, കട്ടപ്പന, നെടുങ്കണ്ടം, തൊടുപുഴ എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലാണ് യു.ഡി.എഫ് വിജയം നേടിയത്. ദേവികുളം ബ്ലോക്കിൽ മാത്രമാണ് ഇടതുപക്ഷം വിജയം നേടിയത്. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ ഇരു മുന്നണികളും നാല് വീതം ബ്ലോക്കുകൾ നേടി തുല്യനിലയിലായിരുന്നു.
തൊടുപുഴയിൽ വീണ്ടും യു.ഡി.എഫ്
തൊടുപുഴ: തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലെ 14 അംഗ ഭരണസമിതിയിൽ 12 സീറ്റുകൾ നേടി യു.ഡി.എഫ് അധികാരം നിലനിറുത്തി. ഡിവിഷനും വിജയികളും: ഏഴല്ലൂർ- ജോസുകുട്ടി ജോസഫ് (യു.ഡി.എഫ് ), കുമാരമംഗലം -ബീമ അനസ് (യു.ഡി.എഫ്), മൈലക്കൊമ്പ്- ആമിന (യു.ഡി.എഫ്), ഇടവെട്ടി- മേരി ജോൺ (യു.ഡി.എഫ്), തെക്കുംഭാഗം- മുഹമ്മദ് അൻഷാദ് ( യു.ഡി.എഫ്), മാത്തപ്പാറ- ചിഞ്ചു റോജിൻ (യു.ഡി.എഫ്), ജോസിൽ സെബാസ്റ്റ്യൻ (എൽ.ഡി.എഫ്), മ്രാല- കെ.കെ. തോമസ് (യു.ഡി.എഫ്), കരിങ്കുന്നം- ബേബിച്ചൻ കെ. അബ്രഹാം ( യു.ഡി.എഫ് ), പുറപ്പുഴ -ഹരിദാസ് ( യു.ഡി.എഫ് ), ശാന്തിഗിരി- റോസ്ലി ബിനോയി (യു.ഡി.എഫ് ), വഴിത്തല- റ്റിസി ജോബ് (യു.ഡി.എഫ്), മണക്കാട്- പ്രമോദ് ബാബു (എൽ.ഡി.എഫ്), അരിക്കുഴ- ഷൈനി ഷാജി (യു.ഡി.എഫ്).
ഇളംദേശം ബ്ലോക്കിൽ യു.ഡി.എഫ് തന്നെ
തൊടുപുഴ: ഇളംദേശം ബ്ലോക്ക് പഞ്ചായത്തിലെ 14 അംഗ ഭരണസമിതിയിൽ 13 സീറ്റുകൾ നേടി യു.ഡി.എഫ് അധികാരം നിലനിറുത്തി. ഡിവിഷനും വിജയികളും: മുള്ളരിങ്ങാട്- രവി കെ.കെ. (യു.ഡി.എഫ്), വണ്ണപ്പുറം- ജൈനമ്മ ജോസ് (യു.ഡി.എഫ്), കാളിയാർ- സണ്ണി കളപ്പുരയ്ക്കൽ (യു.ഡി.എഫ്), ചീനിക്കുഴി- അഖിലേഷ് ദാമോദരൻ (യു.ഡി.എഫ്), പെരിങ്ങാശ്ശേരി- നിഷാ എൽദോസ് (യു.ഡി.എഫ്), പൂമാല- ജസ്റ്റി സാബു (യു.ഡി.എഫ്), വെള്ളിയാമറ്റം- ഷേർളി ജോസുകുട്ടി (യു.ഡി.എഫ്), കാഞ്ഞാർ- രാജു ഓടയ്ക്കൽ (യു.ഡി.എഫ്), കുടയത്തൂർ- സുജ ചന്ദ്രശേഖരൻ (എൽ.ഡി.എഫ്), ആലക്കോട്- ജാൻസി മാത്യു (യു.ഡി.എഫ്), കരിമണ്ണൂർ- ഗൗരി സുകുമാരൻ (യു.ഡി.എഫ്), ഉടുമ്പന്നൂർ- മാത്യു കെ. ജോൺ (യു.ഡി.എഫ്), നെയ്യശ്ശേരി- ലാലു ജോസഫ് (യു.ഡി.എഫ്), കോടിക്കുളം- രാജീവ് ഭാസ്കരൻ (യു.ഡി.എഫ്).
അഴുത പിടിച്ചെടുത്തു
പീരുമേട്: അഴുത ബ്ലോക്ക് പഞ്ചായത്തിൽ . ആകെയുള്ള പതിനാല് സീറ്റിൽ 11 നേടി യുഡിഎഫ് ഭരണം പിടിച്ചെടുത്തു.വാഗമൺ -വിൽത്സമ്മ ആന്റണി (എൽ.ഡി.എഫ്), ഏലപ്പാറ-അനിത സന്തോഷ് (യു.ഡി.എഫ്), തേങ്ങാക്കൽ- അബ്ദുൾ റഷീദ് യു.ഡി.എഫ്, ചെങ്കര-ബിനോയി കുര്യൻ. യു.ഡി.എഫ്, കുമളി- ബിന്ദു സന്തോഷ് പണിക്കർ (യു.ഡി.എഫ്),തേക്കടി- ഷെമീന കെ.വി. (യു.ഡി.എഫ്), സ്പ്രിങ്ങ് വാലി- വനിതാ മുരുകൻ (യു.ഡിഎഫ്), വണ്ടിപ്പെരിയാർ-ഷീല ടീച്ചർ (എൽ.ഡിഎഫ്), മഞ്ചു മല- ദേവി ഈശ്വരൻ (എൽ.ഡി.എഫ്),പട്ടുമല-ജി മഹേന്ദ്രൻ (യു .ഡി. എഫ്), പീരുമേട്- നിക്സൺ ജോർജ് (യു.ഡി.എഫ്),അമലഗിരി-ജീവാമോൾ ടീച്ചർ (യു.ഡി.എഫ്), പെരുവന്താനം-ജോൺ പി തോമസ്, (യു.ഡി.എഫ്), കൊക്കെയാർ-നൗഷാദ് വെമ്പിളി (യു.ഡി.എഫ്).
നെടുങ്കണ്ടത്തും യു. ഡി. എഫ്
നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിലെ 14 അംഗ ഭരണസമിതിയിൽ 9 സീറ്റുകൾ നേടി യു.ഡി.എഫ് അധികാരം പിടിച്ചെടുത്തു. വിജയികൾ: രാജാക്കാട് -വിപിൻ സി. അഗസ്റ്റിൻ ( എൽ.ഡി.എഫ്), എൻ.ആർ.സിറ്റി പി.രാജറാം (എൽ.ഡി.എഫ്),രാജകുമാരി- ജിഷ ജോർജ് ( യു.ഡി.എഫ്),സേനാപതി -ജെസ്സി സാബു (എൽ.ഡി.എഫ്),ചെമ്മണ്ണാർ-ബീന ബിജു( എൽ.ഡി.എഫ്),പാറത്തോട്- ശ്രീലത ബിനീഷ് (എൽ.ഡി.എഫ്), കോമ്പയാർ -കെ .ആർ രാമചന്ദ്രൻ (യു.ഡി.എഫ്), തൂക്കുപാലം- ഷിംല ബീവി ( യു.ഡി.എഫ്),രാമക്കൽമേട് -സി എസ് യശോധരൻ (യു.ഡി.എഫ്),കമ്പംമെട്ട് -കുഞ്ഞുമോൻ (യു.ഡി.എഫ്),പാമ്പാടുംപാറ മിനി (യു.ഡി.എഫ് ), ബാലഗ്രാം ഷൈജ (യു.ഡി.എഫ്),നെടുങ്കണ്ടം- സോണിയ മാർട്ടിൻ ( യു.ഡി.എഫ് ),പൊന്നാമല മുകേഷ് മോഹൻ (യു .ഡി.എഫ്).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.