ലണ്ടൻ: കിഴക്കൻ സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ കൊലപ്പെടുത്തിയ 230 പേരുടെ മൃതദേഹം കുഴിമാടത്തിൽ കണ്ടത്തെിയതായി റിപ്പോ൪ട്ട്. ലണ്ടൻ ആസ്ഥാനമായ മനുഷ്യാവകാശങ്ങൾക്ക് വേണ്ടിയുള്ള സിറിയൻ നിരീക്ഷകരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദൈറൽ സൂ൪ പ്രവിശ്യയിലെ ഗോത്ര വ൪ഗത്തിൽപെട്ടവരുടെതാണ് മൃതദേഹങ്ങളെന്ന് സംശയിക്കുന്നതായി ബി.ബി.സി റിപ്പോ൪ട്ട് ചെയ്തു. കഴിഞ്ഞ ആഗസ്റ്റിൽ പ്രദേശത്ത് കൂട്ടകൊല നടന്നതായി കഴിഞ്ഞമാസം ഐക്യരാഷ്ട്ര സഭയും വ്യക്തമാക്കിയിരുന്നു. മൊഹസ്സാൻ നഗരത്തിലെ ഓയിൽ വിഭവങ്ങളുടെ നിയന്ത്രണം കൈവശപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് ഇവിടെ ഐ.എസ് തീവ്രവാദികളും ഗോത്ര വ൪ഗവും തമ്മിൽ യുദ്ധം നടന്നതെന്ന് പറയപ്പെടുന്നു. ഐ.എസ് നേതൃത്വത്തിൻെറ അനുമതിയോടെ ശിയാക്കളായ ഗോത്രവ൪ഗം പ്രദേശത്ത് മടങ്ങിയത്തെിയപ്പോഴാണ് സംഭവത്തെക്കുറിച്ച് പുറംലോകം അറിയുന്നതെന്നും ബി.ബി.സി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.