ബുദ്ധിയോ വ്യക്തിത്വമോ മികച്ചത്?

മെൽബൺ: അതിബുദ്ധിശാലിയായ ഒരു വ്യക്തിയാണോ അതോ ഉയ൪ന്ന വ്യക്തിത്വമുള്ളയാളാണോ കേമൻ? അതിബുദ്ധിശാലിയാണ് എന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ അതു മാറ്റാൻ സമയമായി. ആസ്ട്രേലിയയിൽ നടന്ന പഠനത്തിലാണ് പുതിയ കണ്ടത്തെൽ. പ്രശസ്തമായ ഗ്രിഫിത്ത് യൂനിവേഴ്സിറ്റിക്ക് കീഴിലെ സ്കൂൾ ഓഫ് അപൈ്ളഡ് സൈക്കോളജിയിലെ വിദഗ്ധ൪ ദീ൪ഘകാലമായി നടത്തിയ പഠനത്തിലാണ് ബുദ്ധിയേക്കാൾ മികച്ചത് വ്യക്തിത്വമാണെന്ന് കണ്ടത്തെിയിരിക്കുന്നത്. പ്രത്യേകിച്ച്, വിദ്യാഭ്യാസ രംഗത്ത്.
വിദ്യാ൪ഥികളിൽ ബുദ്ധിനിലവാരം കൂടിയവരേക്കാൾ മുൻനിരയിലത്തെുന്നത് ഉയ൪ന്ന വ്യക്തിത്വത്തിൻെറ ഉടമകളാണെന്നും പഠനത്തോടനുബന്ധിച്ച് നടത്തിയ സ൪വേ വ്യക്തമാക്കുന്നു.
സത്യസന്ധത, ആ൪ജവം, പൊരുത്തപ്പെടാനുള്ള കഴിവ്, വൈകാരിക സ്ഥിരത, ബഹി൪മുഖത്വം തുടങ്ങിയ ഘടകങ്ങളുള്ള വ്യക്തികൾക്കാണ് ജീവിതത്തിലും വിദ്യാഭ്യാസ-മത്സര രംഗങ്ങളിലും വിജയിക്കാനാവുക.
പഠനത്തിൻെറ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവരുടെ പാഠ്യപദ്ധതികളിൽ ബുദ്ധിശക്തിയേക്കാൾ പ്രാമുഖ്യം വ്യക്തിത്വ വികസനത്തിന് നൽകണമെന്ന് ഗവേഷണങ്ങൾക്ക് നേതൃത്വം നൽകിയ ഡോ. ആ൪ത൪ പൊറോപത്ത് പറഞ്ഞു. പുതിയ കണ്ടത്തെലിൻെറ വെളിച്ചത്തിൽ വിദ്യാ൪ഥികൾ അക്കാദമിക് രംഗത്തെ മികച്ച വിജയത്തിന് അവരുടെ വ്യക്തിത്വം മെച്ചപ്പെടുത്താൻ ശ്രമിക്കണമെന്നും പ്രത്യേകിച്ച് സത്യസന്ധത, ആ൪ജവം എന്നീ ഗുണങ്ങൾ മെച്ചപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.